ഹെഡ്ലൈറ്റ് കത്തിയില്ല, മൊബൈൽ ഫോൺ വെളിച്ചത്തിൽ ബസ് ഓടിച്ച് ഡ്രൈവർ; നടപടിയുമായി കെകെആർടിസി, സംഭവം കർണാടകയിൽ

Published : Jul 07, 2026, 09:37 AM IST
karnataka bus

Synopsis

കർണാടകയിൽ മൊബൈൽ ഫോൺ വെളിച്ചത്തിൽ ബസ് ഓടിച്ച് ഡ്രൈവർ. സംഭവത്തിൽ ബസ് ​ഡ്രൈവറെയും വർക്ക്ഷോപ്പ് മെക്കാനിക്കിനെയും സസ്പെൻഡ് ചെയ്തു.

ബെം​ഗളൂരു: കർണാടകയിലെ കലബുറ​ഗിയിൽ ബസ് ഡ്രൈവറുടെ സാഹസിക യാത്ര. മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ ഡ്രൈവർ ബസ് ഓടിക്കുകയായിരുന്നു. സംഭവത്തിൽ ബസ് ​ഡ്രൈവറെ കെകെആർടിസി സസ്പെൻഡ് ചെയ്തു. വർക്ക്ഷോപ്പ് മെക്കാനിക്കിനെയും സസ്പെൻഡ് ചെയ്തു. കലബുറഗിയിൽ നിന്ന് ചിഞ്ചോളിയിലേക്ക് ആണ് സാഹസിക യാത്ര നടത്തിയത്. ബസ്സിന്റെ ഹെഡ്ലൈറ്റ് പ്രകാശിക്കാതെ ആയതോടെയാണ് മൊബൈൽ ഫോണിൻ്റെ വെളിച്ചത്തിൽ ബസ് ഓടിച്ചത്. വാഹനം യഥാസമയം പരിശോധിക്കാതിരുന്നതിനാണ് ബസ് ​ഡ്രൈവർക്കും വർക്ക്ഷോപ്പ് മെക്കാനിക്കിനുമെതിരെ നടപടി സ്വീകരിച്ചത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'24 മണിക്കൂറിനുള്ളിൽ തീയതി അനുവദിച്ചില്ലെങ്കിൽ...'; ജന്തർ മന്തറിൽ സമരാനുമതി തേടാൻ സിജെപി; രാവിലെ 10 മണിക്ക് പൊലീസിനെ സമീപിക്കും
ഇന്ത്യാസഖ്യം നേതാക്കൾക്ക് ചീഫ് ജസ്റ്റിസിനെ കാണാൻ അനുമതി കിട്ടിയില്ല; അനുമതി നിഷേധിച്ചതിന്റെ കാരണം ഇമെയിൽ വഴി അറിയിച്ചു