
കോഴിക്കോട്: നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികനായ യുവാവിന് ഗുരുതര പരിക്ക്. താമരശ്ശേരി-മുക്കം സംസ്ഥാന പാതയില്‍ ഓമശ്ശേരിക്ക് സമീപം മുടൂരില്‍ കഴിഞ്ഞ ദിവസം വൈകുന്നേരം 4.15ഓടെയാണ് അപകടമുണ്ടായത്. ഓമശ്ശേരി എടക്കോട് മുഹമ്മദ് ഷിബിലിന് (26) ആണ് ഗുരുതരമായി പരിക്കേറ്റത്.
ഓമശ്ശേരി ഭാഗത്തേക്ക് പോകുകയായിരുന്ന സ്‌കൂട്ടറില്‍ എതിർ ദിശയില്‍ നിന്നും വന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നു. സ്‌കൂട്ടറില്‍ ഇടിച്ച ശേഷം കാര്‍ മറ്റൊരു ഇന്നോവ കാറിലും ഇടിച്ചാണ് നിന്നത്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഷിബിലിനെ ഉടന്‍ തന്നെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സക്കായി മലാപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam