പാക്കിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ സാന്നിധ്യം; കടുത്ത പ്രതിഷേധം അറിയിച്ച് ഇന്ത്യ

By Web TeamFirst Published Jul 2, 2021, 2:38 PM IST
Highlights

ജമ്മു കശ്മീരിലെ വ്യോമ താവളത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഹൈക്കമ്മീഷന്‍ വളപ്പില്‍ സുരക്ഷാ വീഴ്ചയുണ്ടായത്

ദില്ലി: പാകിസ്താനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ ഡ്രോൺ കണ്ടെത്തി. പാക്കിസ്ഥാന്റെ തലസ്ഥാനമായ ഇസ്ലാമാബാദിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലാണ് ഡ്രോൺ കണ്ടെത്തിയത്. സുരക്ഷാവീഴ്ച്ചയിൽ ഇന്ത്യ കടുത്ത അതൃപ്തി അറിയിച്ചതായി റിപ്പോർട്ട്.

ജൂൺ 26 നാണ് സംഭവം. ഹൈക്കമ്മീഷന്റെ റെസിഡൻഷ്യൽ മേഖലയിലാണ് ഡ്രോൺ കണ്ടെത്തിയതെന്നും, ഹൈക്കമ്മീഷന്റെ ഓഫീസിലാണ് കണ്ടെത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ച കശ്മീര്‍ അതിര്‍ത്തിയില്‍ അസ്വാഭാവികമായി ഡ്രോണുകളെ കണ്ടെത്തിയിരുന്നു. ജമ്മു കശ്മീരിലെ വ്യോമ താവളത്തില്‍ ഡ്രോണ്‍ ആക്രമണമുണ്ടായതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഹൈക്കമ്മീഷന്‍ വളപ്പില്‍ സുരക്ഷാ വീഴ്ചയുണ്ടായത്. സംഭവം ഇന്ത്യ ഗൗരവത്തോടെയാണ് കാണുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!