ജമ്മു ആക്രമണം; ഡ്രോണുകള്‍ പാക് അതിര്‍ത്തി കടന്നെത്തിയത്, സാക്ഷി മൊഴി ലഭിച്ചതായി റിപ്പോര്‍ട്ട്

Published : Jul 05, 2021, 12:49 PM ISTUpdated : Jul 05, 2021, 03:31 PM IST
ജമ്മു ആക്രമണം; ഡ്രോണുകള്‍ പാക് അതിര്‍ത്തി കടന്നെത്തിയത്, സാക്ഷി മൊഴി ലഭിച്ചതായി റിപ്പോര്‍ട്ട്

Synopsis

അതിർത്തി കടന്ന് രണ്ട് ഡ്രോണുകൾ പുലർച്ചയോടെ ഇന്ത്യൻ ഭാഗത്തേക്ക് പ്രവേശിക്കുന്നത് കണ്ടെന്നും. ഇവ പിന്നീട് തവി നദിക്ക് മുകളിലൂടെ പറന്നെന്നുമാണ് സാക്ഷി മൊഴി. ഇന്ത്യാ പാക് അതിർത്തിയിലൂടെ ഒഴുകുന്ന നദിയാണ് തവി. 

ശ്രീനഗര്‍: ജമ്മുവിമാനത്താവളത്തിലെ ഡ്രോൺ ആക്രമണ അന്വേഷണത്തിൽ വഴിത്തിരിവ്. പാക് അതിർത്തി കടന്നെത്തിയ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന് സാക്ഷി മൊഴി ലഭിച്ചതായി റിപ്പോർട്ടുകൾ. പാക് അതിർത്തി കടന്നെത്തിയ ഡ്രോണുകളാണ് ആക്രമണം നടത്തിയതെന്ന ഇന്ത്യൻ അന്വേഷണ ഏജൻസികളുടെ സംശയം ശരിവെക്കുന്നതാണ് സാക്ഷി മൊഴികൾ. അതിർത്തി കടന്ന് രണ്ട് ഡ്രോണുകൾ പുലർച്ചയോടെ ഇന്ത്യൻ ഭാഗത്തേക്ക് പ്രവേശിക്കുന്നത് കണ്ടെന്നും. ഇവ പിന്നീട് തവി നദിക്ക് മുകളിലൂടെ പറന്നെന്നുമാണ് സാക്ഷി മൊഴി. ഇന്ത്യാ പാക് അതിർത്തിയിലൂടെ ഒഴുകുന്ന നദിയാണ് തവി. 

കൂടാതെ ഡ്രോണുകൾ വിമാത്താവളം സ്ഥിതി ചെയ്യന്ന പടിഞ്ഞാറാൻ ദിശയിലേക്ക് പറന്നത് കണ്ടെന്ന് സാക്ഷി മൊഴിയും എൻഐഎക്ക് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ജമ്മുകശ്മീർ പൊലീസിന്റെ സഹായത്തോടെ എൻഐഎ നാട്ടുകാരുടെ മൊഴി എടുത്തിരുന്നു. കൂടാതെ സ്ഫോടനത്തിന് ഉപയോഗിച്ച ആർഡിഎക്സ്, നൈട്രേറ്റ് എന്നിവ കണ്ടെത്തിയെന്നും റിപ്പോർട്ടുകളുണ്ട്. അതെസമയം ഇന്ത്യൻ നയതന്ത്ര കാര്യലയ വളപ്പിൽ ഡ്രോൺ കണ്ട സംഭവത്തിൽ ഒളിച്ചു കളിക്കുന്ന പാക്കിസ്ഥാൻ ഇന്ത്യക്ക് എതിരെ പുതിയ ആരോപണവുമായ രംഗത്തെത്തി. 

ജൂൺ 23ന് ലഹോറിൽ മുംബൈ ഭീകരാക്രണക്കേസിന്റെ സൂത്രധാരൻ ഹാസിഫ് സെയിദിന്റെ വീടിന് മുന്നിൽ സ്ഫോടനം നടത്തിയതിന് പിന്നിൽ ഇന്ത്യൻ ഏജൻസികളാന്നെന്നാണ് പാക് ആരോപണം. എന്നാൽ  ആരോപണം വാസ്തവ വിരുദ്ധമാണെന്നും ഇന്ത്യ ഉന്നയിച്ച വിഷങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള നീക്കമാണിതെന്നും വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ പ്രതികരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്