സ്വർണത്തിന്റെ വിലയിടിവ്: 'മോദിക്ക് നന്ദി, പ്രധാനമന്ത്രിയുടെ ദീർഘ വീക്ഷണം നഷ്ടത്തിൽ നിന്ന് രക്ഷിച്ചു'; കത്തയച്ച് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി

Published : Nov 22, 2026, 11:40 AM IST
PM Modi at IIT Kharagpur in West Bengal

Synopsis

സ്വർണവില കിലോയ്ക്ക് 1.90 കോടി രൂപയിൽനിന്ന് 1.25 കോടിയായി കുറഞ്ഞതോടെ 65 ലക്ഷം രൂപയുടെ ഇടിവുണ്ടായെന്ന് സംഘടന പറഞ്ഞു.

ദില്ലി: വ്യാപാരികളെയും നിക്ഷേപകരെയും സംരക്ഷിച്ചത് പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമെന്ന് ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി. സ്വർണവില ഇടിവിൽ വ്യാപാരികളെയും നിക്ഷേപകരെയും സംരക്ഷിച്ചത് പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമെന്നും ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി വ്യക്തമാക്കി. സ്വർണം വാങ്ങുന്നത് കുറയ്ക്കണമെന്ന ഉപദേശത്തിന് നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചാണ് കത്തയച്ചത്. ലക്ഷക്കണക്കിന് ജ്വല്ലറി ഉടമകളും വ്യാപാരികളും നിക്ഷേപകരും വൻ നഷ്ടത്തിൽനിന്ന് രക്ഷപ്പെട്ടെന്നും സംഘടന അറിയിച്ചു.

സ്വർണവില കിലോയ്ക്ക് 1.90 കോടി രൂപയിൽനിന്ന് 1.25 കോടിയായി കുറഞ്ഞതോടെ 65 ലക്ഷം രൂപയുടെ ഇടിവുണ്ടായെന്ന് സംഘടന പറഞ്ഞു. അന്ന് സ്വർണം വാങ്ങിയിരുന്നെങ്കിൽ കിലോയ്ക്ക് 65 ലക്ഷം രൂപ നഷ്ടമുണ്ടാകുമായിരുന്നു. വിവാഹ സീസണിൽ സ്വർണവില കുറഞ്ഞത് സാധാരണ കുടുംബങ്ങൾക്ക് വലിയ ആശ്വാസമായെന്നും ചേംബർ ഓഫ് ട്രേഡ് ആൻഡ് ഇൻഡസ്ട്രി വ്യക്തമാക്കി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ വിദേശ സന്ദർശനം, നേപ്പാൾ പ്രധാനമന്ത്രി ബാലൻ ഷാ ഇന്ന് ഇന്ത്യയിലെത്തും, നയതന്ത്രബന്ധത്തിൽ സുപ്രധാനം
ഇസ്രയേലുമായി വേണ്ടത് തന്ത്രപ്രധാനമായ ബന്ധമെന്ന് രാഹുൽ ​ഗാന്ധി, മോദിയുടെ അതേ സ്വരമെന്ന് വിമർശനം; കോൺഗ്രസ് നിലപാടിൽ ഭിന്നത