മയക്കുമരുന്ന് ഉപയോഗം, വിഷാദ രോഗം; എംബിഎ വിദ്യാർത്ഥി ഫ്ലാറ്റിന്റെ 9-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Published : Apr 02, 2025, 08:33 AM ISTUpdated : Apr 02, 2025, 08:40 AM IST
മയക്കുമരുന്ന് ഉപയോഗം, വിഷാദ രോഗം; എംബിഎ വിദ്യാർത്ഥി ഫ്ലാറ്റിന്റെ 9-ാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

Synopsis

ഏഞ്ചൽ ജൂപ്പിറ്റർ സൊസൈറ്റിയിലെ ഫ്ലാറ്റിൽ നിന്നാണ് മരണം സംഭവിച്ചത്. 

ഗാസിയാബാദ്: ഇന്ദിരാപുരത്തെ ബഹുനില കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത് 25 വയസുകാരിയ എംബിഎ വിദ്യാർത്ഥി. ഫ്ലാറ്റിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടിയാണ് ആത്മഹത്യ ചെയ്തത്. ഹർഷിത് ത്യാഗി എന്ന യുവാവാണ് മരിച്ചത്. മയക്കുമരുന്നിന് അടിമയായിരുന്ന യുവാവിന്  വിഷാദരോഗം ഉണ്ടായിരുന്നതായും വൃത്തങ്ങൾ അറിയിച്ചു. 

കുളിമുറിയിൽ പോകാനെന്ന വ്യാജേന യുവാവ് മുറി വിട്ടിറങ്ങുകയായിരുന്നു. ഇതിന് ശേഷം ബാൽക്കണിയിലേക്ക് പോയി അവിടെ നിന്നും ചാടി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഏഞ്ചൽ ജൂപ്പിറ്റർ സൊസൈറ്റിയിലെ ഫ്ലാറ്റിൽ നിന്നാണ് മരണം സംഭവിച്ചത്. 

സംഭവം കഴിഞ്ഞ ഉടനെ തന്നെ അമ്മയായ പൂനം ത്യാഗിയും ബന്ധുവായ ഹിമാൻഷു വാട്സും ചേർന്ന് യുവാവിനെ ഒരു സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. ആശുപത്രിയിലെത്തമ്പോഴേക്കും മരിച്ചിരുന്നതായി ഡോക്ടർമാർ പറ‌ഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ അന്വേഷണം നടന്നു വരികയാണെന്ന് ഇന്ദിരാപുരം എസിപി അഭിഷേക് ശ്രീവാസ്തവ് പറഞ്ഞു.

 (ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഈ 3 ജില്ലകളിൽ ഇന്ന് വേനൽ മഴ ലഭിക്കുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ്, യെല്ലോ അലർട്ട്; ശക്തമായ കാറ്റിനും സാധ്യത

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'
ദില്ലി - ബെംഗളൂരു യാത്രയ്ക്ക് ഏകദേശം 90,000 രൂപ! വിമാന ടിക്കറ്റുകൾക്ക് 'തീവില'! പ്രധാന റൂട്ടുകളിലെ നിരക്കുകൾ ഇങ്ങനെ