ലൈസൻസില്ല, മദ്യപിച്ച് ആംബുലൻസ് ഓടിച്ചു; 22കാരൻ അറസ്റ്റിൽ

By Web TeamFirst Published Feb 1, 2020, 7:54 PM IST
Highlights

മദ്യപിച്ച് ലൈസന്‍സില്ലാത  ആംബുലന്‍സ് ഓടിച്ച യുവാവ് അറസ്റ്റില്‍.

ബെംഗളൂരു: അമിതമായി മദ്യപിച്ച് ലൈസന്‍സില്ലാത നടുറോഡിലൂടെ സൈറണ്‍ മുഴക്കി ആംബുലന്‍സ് ഓടിച്ച 22കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരു മൈക്കോ ലേ ഔട്ടിൽ താമസിക്കുന്ന ഭവിത്ത് (22) ആണ് അറസ്റ്റിലായത്.  ലൈസൻസില്ലാതെയാണ് ഇയാള്‍
ആംബുലന്‍സ് ഓടിച്ചിരുന്നതെന്നും സ്വകാര്യാവശ്യങ്ങൾക്ക് ആംബുലൻസ് ഉപയോഗിച്ചിരുന്നതായും പൊലീസ് പറയുന്നു.

ഇയാൾക്കൊപ്പം ആംബുലൻസിൽ ഉണ്ടായിരുന്ന രണ്ടു സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വെള്ളിയാഴ്ച് രാത്രി മൂന്നുപേരും ജെപി നഗറിലെ ബാറിൽ കയറി മദ്യപിച്ച ശേഷം ആംബുലൻസിൽ കയറുകയായിരുന്നു. മെയിൻ റോഡിലൂടെ അതിവേഗത്തിൽ പാഞ്ഞുപോയ ആംബുലൻസ്  നൈറ്റ് പട്രോളിങ് നടത്തിയിരുന്ന പൊലീസുകാരുടെ ശ്രദ്ധയിൽപ്പെടുകയും ഒടുവിൽ പിടികൂടുകയുമായിരുന്നു.

Read More: യാത്രക്കിടെ യുവാവിന്റെ ലാപ്ടോപ്പും പണവും രണ്ടംഗ സംഘം തട്ടിയെടുത്തു

പൊലീസ് പിന്തുടരുന്നുണ്ടെന്നു മനസ്സിലായതോടെ സൈറൺ ഓഫാക്കി. ആംബുലൻസ് പിടിച്ചെടുത്തതിനുശേഷമുള്ള  ചോദ്യം ചെയ്യലിനിടെ ഇവര്‍ കൈയ്യേറ്റത്തിനു ശ്രമിച്ചതായും പൊലീസ് പറയുന്നു. രേഖകൾ പരിശോധിക്കാതെ യുവാവിനെ ഡ്രൈവറായി നിയമിച്ച ആംബുലൻസ് ഉടമയ്ക്കെതിരെയും കേസെടുത്തിട്ടുണ്ട്.  

click me!