മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ ലേഡീസ് ഹോസ്റ്റലിലേക്ക് പാഞ്ഞുകയറി; ​ഗേറ്റും തകർത്ത് സ്കൂട്ടറുകളും ഇടിച്ചിട്ടു

Published : Aug 06, 2026, 08:48 PM IST
bhubaneswar ladies hostel accident

Synopsis

അമിതവേ​ഗത്തിൽ നിയന്ത്രണംവിട്ടെത്തിയ കാർ ഹോസ്റ്റൽ ​ഗേറ്റും തകർത്ത് സ്കൂട്ടറുകളും ഇടിച്ചിട്ട് പ്രധാനവാതിലിന്റെ തൊട്ടരികിലായി ഇടിച്ചുനിൽക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ നയാപ്പള്ളിയിലെ ലേഡീസ് ഹോസ്റ്റലിലായിരുന്നു സംഭവം.

ഭുവനേശ്വർ: മദ്യലഹരിയിൽ യുവാവ് ഓടിച്ച കാർ നിയന്ത്രണംവിട്ട് ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക് പാഞ്ഞുകയറി. ഒഡീഷയിലെ ഭുവനേശ്വറിലാണ് സംഭവം. ആർക്കും പരിക്കില്ല.

അമിതവേ​ഗത്തിൽ നിയന്ത്രണംവിട്ടെത്തിയ കാർ ഹോസ്റ്റൽ ​ഗേറ്റും തകർത്ത് സ്കൂട്ടറുകളും ഇടിച്ചിട്ട് പ്രധാനവാതിലിന്റെ തൊട്ടരികിലായി ഇടിച്ചുനിൽക്കുകയായിരുന്നു. വ്യാഴാഴ്ച പുലർച്ചെ നയാപ്പള്ളിയിലെ ലേഡീസ് ഹോസ്റ്റലിലായിരുന്നു സംഭവം. ബിസിനസുകാരനായ ബി. മൊഹന്തിയാണ് വാഹനമോടിച്ചിരുന്നത്. ഇയാൾ അമിതമായി മദ്യപിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

അമിതവേ​ഗത്തിലായിരുന്ന കാർ റോഡിൽനിന്ന് നിയന്ത്രണംവിട്ടാണ് സമീപത്തെ ലേഡീസ് ഹോസ്റ്റൽ വളപ്പിലേക്ക് പാഞ്ഞുകയറിയത്. സംഭവസമയം ഹോസ്റ്റലിന്റെ ​ഗേറ്റിനരികിലും പാർക്കിങ് ഏരിയയിലും പ്രധാനവാതിലിനരികെയും ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. ​സംഭവത്തിൽ മൊഹന്തിക്കെതിരേ കേസെടുത്തതായും എന്നാൽ അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രിയുടെ വിദേശ പര്യടനങ്ങൾക്കായി ഈ വർഷം 74 കോടി രൂപ ചിലവ്, കണക്ക് പുറത്തുവിട്ട് വിദേശകാര്യ മന്ത്രാലയം
ഡീപ്ഫേക്കുകൾക്ക് തടയിടാൻ ഐടി നിയമങ്ങൾ കർശനമാക്കി കേന്ദ്ര സർക്കാർ, ലേബലുകൾ നിർബന്ധം; വ്യാജ ഉള്ളടക്കങ്ങൾ 3 മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണം