25 ലക്ഷം വേണം, അല്ലെങ്കില്‍ ബോംബ് സ്ഫോടനം; ബംഗളൂരുവില്‍ വീണ്ടും ഇ-മെയില്‍ ബോംബ് ഭീഷണി

Published : Mar 05, 2024, 03:05 PM IST
25 ലക്ഷം വേണം, അല്ലെങ്കില്‍ ബോംബ് സ്ഫോടനം; ബംഗളൂരുവില്‍ വീണ്ടും ഇ-മെയില്‍ ബോംബ് ഭീഷണി

Synopsis

ഭീഷണി വന്നതോടെ നഗരത്തില്‍ പൊലീസ് നേതൃത്വകത്തില്‍ വ്യാപക പരിശോധന തുടങ്ങിയിട്ടുണ്ട്.  ബെംഗളൂരു പൊലീസിന്‍റെ സൈബർ വിങ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്

ബെഗളൂരു: രാമേശ്വരം കഫേ സ്ഫോടനത്തിന് പിന്നാലെ ബെംഗളൂരുവില്‍ വീണ്ടും ബോംബ് സ്ഫോടനഭീഷണി. ബെംഗളൂരുവില്‍ വിവിധയിടങ്ങളില്‍ ബോംബ് വച്ചിട്ടുണ്ടെന്നാണ് ഭീഷണി. ഇ-മെയില്‍ വഴിയാണ് സന്ദേശം വന്നിരിക്കുന്നത്. മുഖ്യമന്ത്രി,ഡിജിപി ആഭ്യന്തര മന്ത്രി എന്നിവരുടെ ഇ-മെയില്‍ ഐഡികളിലാണ് സന്ദേശമെത്തിയിരിക്കുന്നത്.

ഷഹീദ് ഖാൻ എന്ന് പേരുള്ള ഒരു ഐഡിയിൽ നിന്നാണ് ഭീഷണി സന്ദേശം വന്നിരിക്കുന്നത്. ഇരുപത്തിയഞ്ച് ലക്ഷം രൂപ തന്നില്ലെങ്കിൽ ബോംബ് സ്ഫോടനം നടത്തുമെന്നാണ് ഭീഷണി സന്ദേശത്തില്‍ പറയുന്നത്. 

ഭീഷണി വന്നതോടെ നഗരത്തില്‍ പൊലീസ് നേതൃത്വകത്തില്‍ വ്യാപക പരിശോധന തുടങ്ങിയിട്ടുണ്ട്.  ബെംഗളൂരു പൊലീസിന്‍റെ സൈബർ വിങ് കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.രാമേശ്വരം കഫേ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ നേരത്തെ തന്നെ നഗരത്തിൽ സുരക്ഷ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണിപ്പോള്‍ വീണ്ടും ബോംബ് സ്ഫോടന ഭീഷണി വരുന്നത്. 

രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുമ്പ് നാല് പേര്‍ കസ്റ്റഡിയിലായിരുന്നു. ധാര്‍വാഡ്, ഹബ്ബള്ളി, ബെംഗളൂരു സ്വദേശികളാണ് കസ്റ്റഡിയിലാത്. ഇവരെ കുറിച്ച് മറ്റ് വിശദാംശങ്ങളൊന്നും ലഭ്യമല്ല. 

Also Read:- ബെംഗളൂരു കഫേ സ്ഫോടനം; നാല് പേർ കസ്റ്റഡിയിൽ, ചോദ്യം ചെയ്ത് ക്രൈം ബ്രാഞ്ച്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുടരുന്ന രാഷ്ട്രീയ നാടകം, 'ഉദ്ധവ് താക്കറേയെ പിന്നിൽ നിന്ന് കുത്തി രാജ് താക്കറേ', കല്യാണിൽ ഷിൻഡേയുമായി സഖ്യം
വിവാഹിതരായിട്ട് നാല് മാസം മാത്രം, ഭാര്യയെ കൊലപ്പെടുത്തി ഭർത്താവ്; രണ്ട് പുരുഷന്മാർക്കൊപ്പം കണ്ടതിലുള്ള പകയെന്ന് മൊഴി