
ചെന്നൈ: തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിൽ നേരിയ ഭൂചലനം. ബുധനാഴ്ച രാത്രി 07.52-ഓടെയാണ് റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കൃഷ്ണഗിരി ജില്ലയോട് ചേർന്ന കർണാടകയിലെ വിവിധഭാഗങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടതായാണ് റിപ്പോർട്ട്.
തമിഴ്നാട്-കർണാടക അതിർത്തിയിലെ ദെങ്കണിക്കോട്ട-ഹൊസൂർ മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. ഇതിന്റെ 10 കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശങ്ങളിലാണ് പ്രകമ്പനമുണ്ടായത്. ഭൂചലനത്തിൽ ആർക്കെങ്കിലും പരിക്കോ ഏതെങ്കിലുംരീതിയിലുള്ള നാശനഷ്ടമോ ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമികവിവരം.
റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തുന്ന ഭൂചലനങ്ങൾ താരതമ്യേന ചെറിയ ഭൂചലനമാണ്. വലിയ നാശനഷ്ടങ്ങൾക്ക് കാരണമാകില്ലെങ്കിലും പ്രഭവകേന്ദ്രത്തിന് സമീപമുള്ളവർക്ക് പ്രകമ്പനവും മറ്റും അനുഭവപ്പെടാം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam