മണിപ്പൂരിൽ ഭൂചലനം; ആളപായമില്ല

Published : May 25, 2020, 10:02 PM IST
മണിപ്പൂരിൽ ഭൂചലനം;  ആളപായമില്ല

Synopsis

 ഗുവാഹത്തിയില്‍ അടക്കം അസമിന്‍റെ വിവിധ ഭാഗങ്ങളിലും മേഘാലയിലും നാഗാലാന്‍റിലും മിസോറാമിലും പ്രകമ്പനം ഉണ്ടായി.

ഇംഫാല്‍: വടക്കുകിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരില്‍ ഭൂചലനം.  റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തി. മണിപ്പൂരിലെ കാക്ചിംഗാണ് ഭൂകമ്പത്തിന്‍റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഗുവാഹത്തിയില്‍ അടക്കം അസമിന്‍റെ വിവിധ ഭാഗങ്ങളിലും മേഘാലയിലും നാഗാലാന്‍റിലും മിസോറാമിലും പ്രകമ്പനം ഉണ്ടായി.  രാത്രി 8.12 നാണ് ഭൂകമ്പം ഉണ്ടായത്. ഭൂചലനത്തില്‍ ആളപായമില്ല. 

PREV
click me!

Recommended Stories

മുൻ ചീഫ് ജസ്റ്റിസ് ബി ആ‍ര്‍ ഗവായ്ക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകനെതിരെ ആക്രമണം, രാകേഷ് കിഷോറിനെ ചെരുപ്പുകൊണ്ട് അടിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്ത്
എയർ ഇന്ത്യക്കും ആകാസക്കും കോളടിച്ചു! ഇൻഡിഗോക്കെതിരെ കേന്ദ്ര സർക്കാർ നടപടി, 5 % സർവ്വീസുകൾ മറ്റ് വിമാനകമ്പനികൾക്ക് നൽകി