മിസോറാമില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തി

Published : Jun 22, 2020, 12:09 PM IST
മിസോറാമില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തി

Synopsis

ഇന്ത്യ - മ്യാന്‍മാര്‍ അതിര്‍ത്തിക്ക് സമീപം ചമ്പായി ജില്ലയിലെ സൊഖവ്താര്‍ മേഖലയാണ് പ്രഭവ കേന്ദ്രം. 

ഐസ്വാള്‍: മിസോറാമില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.3 രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച രാവിലെയോടെയാണ് അനുഭവപ്പെട്ടത്. വീടുകള്‍ക്കും റോഡുകള്‍ക്കും നാശനഷ്ടമുണ്ടായി. നിരവധി വീടുകള്‍ തകര്‍ന്നു. റോഡുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ആളുകള്‍ക്ക് പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. 

പുലര്‍ച്ചെ 4.10 ഓടെയാണ് ഭൂചലനമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ - മ്യാന്‍മാര്‍ അതിര്‍ത്തിക്ക് സമീപം ചമ്പായി ജില്ലയിലെ സൊഖവ്താര്‍ മേഖലയാണ് പ്രഭവ കേന്ദ്രം. 

സംസ്ഥാന തലസ്ഥാനമായ ഐസ്വാളിലടക്കം നിരവധി സ്ഥലങ്ങളില്‍ ഭൂചലനമുണ്ടായി. നാശനഷ്ടത്തിന്റെ കണക്കുകള്‍ ഇതുവരെ തിട്ടപ്പെട്ടുത്തിയിട്ടില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'കലൈഞ്ചർ' ഇല്ലാതെ കരുണാനിധി എന്ന് മാത്രം പരാമർശിച്ചു; വൻ ബഹളവുമായി ഡിഎംകെ; മന്ത്രിക്ക് വേണ്ടി മാപ്പ് ചോദിച്ച് മുഖ്യമന്ത്രി വിജയ്
പ്രതിദിനം 1,275 പരാതി! 5 മാസത്തിൽ സർക്കാർ ഏജൻസികൾ മെറ്റയ്ക്ക് നൽകിയത് പോസ്റ്റുകൾ നീക്കാനുള്ള 2 ലക്ഷത്തിനടുത്ത് ഉത്തരവ്, കൂടുതലും സിജെപി സമരകാലത്ത്