സിം കണക്ഷൻ മാറ്റുന്നത് പോലെ എളുപ്പം! എൽപിജി ഗ്യാസ് വിതരണത്തിൽ പരാതിയുണ്ടോ, ഇഷ്ടമുള്ള ഗ്യാസ് കമ്പനിയിലേക്ക് മാറാം

Published : Sep 29, 2025, 12:38 PM IST
LPG Gas Cylinder  News

Synopsis

ഉപഭോക്താക്കൾക്ക് തങ്ങളുടെ എൽപിജി ഗ്യാസ് വിതരണ കമ്പനിയിൽ തൃപ്തരല്ലെങ്കിൽ, ഇഷ്ടമുള്ള കമ്പനിയിലേക്ക് മാറാൻ അവസരമൊരുങ്ങുന്നു. വിതരണത്തിലെ കാലതാമസം പോലുള്ള പ്രശ്നങ്ങൾക്ക് പരിഹാരമായാണ് ഈ സംവിധാനം വീണ്ടും നടപ്പിലാക്കുന്നത്.

ദില്ലി: എൽപിജി ഗ്യാസ് കണക്ഷനുമായി ബന്ധപ്പെട്ട സേവനങ്ങളിൽ തൃപ്തരല്ലെങ്കിൽ, ഉപഭോക്താക്കൾക്ക് ഇനി തങ്ങളുടെ ഇഷ്ടാനുസരണം പുതിയ ഗ്യാസ് വിതരണ കമ്പനി തെരഞ്ഞെടുക്കാം. മൊബൈൽ നമ്പർ പോർട്ടബിലിറ്റിക്ക് സമാനമായ രീതിയിലാണ് എൽപിജി പോർട്ടബിലിറ്റി സംവിധാനം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഈ സംവിധാനത്തിന്‍റെ ഭാഗമായി, പാചകവാതക വിതരണം നിയന്ത്രിക്കുന്ന പെട്രോളിയം ആൻഡ് നാച്ചുറൽ ഗ്യാസ് റെഗുലേറ്ററി ബോർഡ് (പിഎൻജിആർബി) ഓഹരി ഉടമകളിൽ നിന്നും ഉപഭോക്താക്കളിൽ നിന്നും അഭിപ്രായങ്ങൾ ക്ഷണിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ 2025 ഒക്ടോബർ 15നകം സമർപ്പിക്കേണ്ടതാണ്. ലഭിക്കുന്ന അഭിപ്രായങ്ങൾ അടിസ്ഥാനമാക്കി, എൽപിജി പോർട്ടബിലിറ്റിക്കുള്ള നിയമങ്ങളും മാർഗനിർദേശങ്ങളും രൂപവൽകരിക്കും. 2013ൽ യുപിഎ സർക്കാർ 13 സംസ്ഥാനങ്ങളിലെ 24 ജില്ലകളിൽ പരീക്ഷണാടിസ്ഥാനത്തിൽ എൽപിജി പോർട്ടബിലിറ്റി ആരംഭിച്ചിരുന്നു. ഈ സംവിധാനം ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടപ്രകാരമുള്ള പാചകവാതക വിതരണക്കാരെ തെരഞ്ഞെടുക്കാൻ അവസരം നൽകി. 2014-ഓടെ ഈ സംവിധാനം 480 ജില്ലകളിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു.

പുതിയ സംവിധാനം പൂർണമായി നിലവിൽ വരുന്നതോടെ, ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഇഷ്ടമുള്ള കമ്പനിയിലേക്ക് കണക്ഷൻ മാറ്റാൻ സാധിക്കുമെന്ന് അധികൃതർ അറിയിച്ചു. 2025 സാമ്പത്തിക വർഷത്തിലെ കണക്കനുസരിച്ച്, രാജ്യത്ത് ഏകദേശം 32 കോടിയിലധികം എൽപിജി ഗ്യാസ് കണക്ഷനുകൾ ഉണ്ട്. എന്നാൽ, ഓരോ വർഷവും 17 ലക്ഷത്തിലധികം ഉപഭോക്താക്കൾ പരാതികളുമായി രംഗത്തെത്തുന്നുണ്ട്. ഇവയിൽ ഭൂരിഭാഗവും വിതരണ കാലതാമസവും സേവന തടസ്സങ്ങളും സംബന്ധിച്ചാണ്. ചില പ്രദേശങ്ങളിൽ സിലിണ്ടർ റീഫിൽ ചെയ്യുന്നതിന് ആഴ്ചകളോളം കാത്തിരിക്കേണ്ട അവസ്ഥയുണ്ടെന്നും പിഎൻജിആർബി ചൂണ്ടിക്കാട്ടുന്നു. ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരമായാണ് എൽപിജി പോർട്ടബിലിറ്റി സംവിധാനം വീണ്ടും ശക്തമായി നടപ്പാക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

റഷ്യൻ എണ്ണ നിർത്തിയോ? ട്രംപിന് ഇന്ത്യ കീഴടങ്ങിയോ? ചോദ്യങ്ങളുമായി പ്രതിപക്ഷം; ഇന്ത്യ-അമേരിക്ക വ്യാപാര കരാറിൽ പാർലമെന്‍റിൽ പ്രതിഷേധം കത്തും
വിഎസ്എസ്സി റിപ്പോർട്ടിൽ അവ്യക്തത, പാളികളുടെ സാമ്പിൾ വീണ്ടും ശേഖരിക്കും, ഭാഭ അറ്റോമിക് റിസർച്ച് സെന്ററിലേക്ക് അയക്കും; ശബരിമലയിൽ വീണ്ടും പരിശോധന