തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചു? മോദി-ബിൽ ഗേറ്റ്സ് അഭിമുഖം ദൂരദർശനിൽ സംപ്രേഷണം ചെയ്യില്ല

Published : Apr 13, 2024, 09:37 AM IST
തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നിഷേധിച്ചു? മോദി-ബിൽ ഗേറ്റ്സ് അഭിമുഖം ദൂരദർശനിൽ സംപ്രേഷണം ചെയ്യില്ല

Synopsis

പെരുമാറ്റ ചട്ടം നിലനിൽക്കെ വിമർശനം ഉയരും എന്ന് അനൗദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസാർ ഭാരതിയെ അറിയിച്ചതായി റിപ്പോര്‍ട്ട്

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലോകത്തെ അതിസമ്പന്നനായ ബിസിനസ് പ്രമുഖൻ ബിൽ ഗേറ്റ്സും തമ്മിലെ അഭിമുഖ പരിപാടി ദൂരദര്‍ശനിൽ സംപ്രേഷണം ചെയ്യാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അനുമതി നൽകിയില്ലെന്ന് റിപ്പോര്‍ട്ട്. ഇംഗ്ലീഷ് ദിനപ്പത്രമാണ് റിപ്പോര്‍ട്ട് നൽകിയത്. പ്രസാർ ഭാരതി അനുമതി തേടിയിട്ടും തെരഞ്ഞെടുപ്പ് കമ്മീഷൻ അനുകൂല മറുപടി നൽകാഞ്ഞതിനെ തുടർന്ന് അഭിമുഖം സംപ്രേഷണം ചെയ്യാനുള്ള നീക്കം ഉപേക്ഷിക്കുകയായിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിൽക്കെ വിമർശനം ഉയരും എന്ന് അനൗദ്യോഗികമായി തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രസാർ ഭാരതിയെ അറിയിച്ചുവെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. ദ കേരള സ്റ്റോറി സിനിമ ദൂരദര്‍ശനിൽ പ്രദര്‍ശിപ്പിച്ചത് വൻ വിവാദമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തുടർച്ച ലക്ഷ്യമിട്ട് രം​ഗസ്വാമി, അട്ടിമറിക്കാനുറച്ച് പ്രതിപക്ഷം; പുതുച്ചേരിയിൽ പോര് കടുക്കും
അരിധമൻ ഒരു വാക്ക് മാത്രമല്ല, ശക്തി; ഇന്ത്യയുടെ മൂന്നാമത്തെ ആണവ അന്തർവാഹിനി ഐഎൻഎസ് അരിധമൻ രാജ്യത്തിന് സമർപ്പിച്ച് പ്രതിരോധമന്ത്രി