50 കോടി രൂപ വിലയുള്ള വോൾഫ് ഡോ​ഗിനെ സ്വന്തമാക്കിയതിന് പിന്നാലെ സതീഷിന്‍റെ വീട്ടിൽ ഇഡി റെയ്ഡ്, വ്യാപക പരിശോധന

Published : Apr 17, 2025, 10:17 PM ISTUpdated : Apr 17, 2025, 10:33 PM IST
50 കോടി രൂപ വിലയുള്ള വോൾഫ് ഡോ​ഗിനെ സ്വന്തമാക്കിയതിന് പിന്നാലെ സതീഷിന്‍റെ  വീട്ടിൽ ഇഡി റെയ്ഡ്, വ്യാപക പരിശോധന

Synopsis

നായയെ വാങ്ങിയതായി പറയപ്പെടുന്ന സമയത്ത് വലിയ ഇടപാടുകളൊന്നും കണ്ടെത്തിയില്ല. ഹവാല മാർഗത്തിലൂടെയാണോ പണം കൈമാറ്റമെന്ന് സംശയിക്കുന്നതായും വൃത്തങ്ങൾ പറഞ്ഞു.

ബെം​ഗളൂരു: ഹൈബ്രിഡ് ഇനത്തിൽപ്പെട്ട വോൾഫ് ​ഡോഗിനെ സ്വന്തമാക്കിയ ബെംഗളൂരു ആസ്ഥാനമായുള്ള ബ്രീഡറുടെ വീട്ടിൽ പരിശോധനയുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. വിദേശ വിനിമയ മാനേജ്മെന്റ് ആക്ടിന്റെ (ഫെമ) ഏതെങ്കിലും തരത്തിലുള്ള കബളിപ്പിക്കലോ ലംഘനമോ കണ്ടെത്തുന്നതിനായാണ് ഇഡി സംഘം വ്യാഴാഴ്ച അദ്ദേഹത്തിന്റെ വീട്ടിൽ പരിശോധന നടത്തിയത്.  എസ് സതീഷ് എന്ന ബ്രീഡറാണ് മുന്തിയ ഇനം നായയെ സ്വന്തമാക്കിയത്. അന്വേഷണ ഏജൻസി സതീഷിന്റെ വസതിയിൽ റെയ്ഡ് നടത്തിയതായും ഫെബ്രുവരിയിൽ അദ്ദേഹം വാങ്ങിയതായി അവകാശപ്പെടുന്ന കാഡബോംബ് ഒകാമി എന്ന നായയെ വാങ്ങിയതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചെയ്തതായും വൃത്തങ്ങൾ അറിയിച്ചു.

റെയ്ഡിനിടെ, ഇ.ഡി സംഘം സതീഷിന്റെ ബാങ്ക് അക്കൗണ്ട് പരിശോധിച്ചു. എന്നാൽ നായയെ വാങ്ങിയതായി പറയപ്പെടുന്ന സമയത്ത് വലിയ ഇടപാടുകളൊന്നും കണ്ടെത്തിയില്ല. ഹവാല മാർഗത്തിലൂടെയാണോ പണം കൈമാറ്റമെന്ന് സംശയിക്കുന്നതായും വൃത്തങ്ങൾ പറഞ്ഞു.
വിദേശ ഇനത്തിൽപ്പെട്ട നായയാണെന്ന സതീഷിന്റെ വാദവും ശരിയല്ലെന്ന് വൃത്തങ്ങൾ കൂട്ടിച്ചേർത്തു. നായ ഇന്ത്യൻ ഇനത്തിൽപ്പെട്ടതാണെന്നാണ് നി​ഗമനം. പക്ഷേ വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ചോദ്യം ചെയ്യൽ ഇപ്പോഴും തുടരുകയാണെന്നും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 

Read More... ഡോക്ടർക്ക് നഷ്ടമായത് 1.25 കോടി, വീട്ടമ്മക്ക് നഷ്ടമായത് 23 ലക്ഷം; കോഴിക്കോട് സമൂഹ മാധ്യമങ്ങളിലൂടെ തട്ടിപ്പ്

ന്യൂയോർക്ക് പോസ്റ്റ് പ്രകാരം , ഇന്ത്യൻ ഡോഗ് ബ്രീഡേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് സതീഷ് ഈ നായയ്ക്കായി 5.7 മില്യൺ ഡോളർ ചെലവഴിച്ചു. ചെന്നായയുടെയും കൊക്കേഷ്യൻ ഷെപ്പേർഡിന്റെയും സങ്കരയിനമാണ് ഈ നായ. ലോകത്തിലെ ഏറ്റവും വിലയേറിയ നായ്ക്കളിൽ ഒന്നായും ഇതിനെ കണക്കാക്കുന്നു. അമേരിക്കയിലാണ് കാഡബോംസ് ഒകാമി ജനിച്ചത്. വെറും എട്ട് മാസം പ്രായമുള്ളപ്പോൾ തന്നെ ഇതിന് 75 കിലോഗ്രാമിൽ കൂടുതൽ ഭാരമുണ്ടായിരുന്നു. ദിവസവും 3 കിലോ  മാംസം കഴിക്കും. ചെന്നായ്ക്കളുടെയും കൊക്കേഷ്യൻ ഷെപ്പേർഡ് ഇനത്തിൽപ്പെട്ട നായ്ക്കളുടെയും സങ്കരയിനമാണ് ഈ നായ. പ്രധാനമായും കന്നുകാലികളെ വേട്ടക്കാരിൽ നിന്നും സംരക്ഷിക്കുന്ന സംരക്ഷണ നായ്ക്കൾ ആണ് കൊക്കേഷ്യൻ ഷെപ്പേർഡ് നായ്ക്കൾ.    

Asianet News Live

PREV
Read more Articles on
click me!

Recommended Stories

'സഹായിക്കണം', ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് പാകിസ്ഥാൻ പൗരയായ സ്ത്രീ; ഭർത്താവിൻ്റെ രണ്ടാം വിവാഹം തടയാൻ അപേക്ഷ
'മെഹബൂബ ഓ മെഹബൂബ' ഗാനവും നൃത്തവും തകൃതി, പൊടുന്നനെ റൂഫിൽ തീപടര്‍ന്നു, ഗോവ നിശാക്ലബ് തീപിടിത്തത്തിന്റെ വീഡിയോ പുറത്തുവന്നു