സുരേഷ് റെയ്‌ന, ശിഖർ ധവാൻ എന്നിവർക്ക് പിന്നാലെ മിമി ചക്രബർത്തിയും ഉർവശി റൗട്ടേലയും, ബെറ്റിംഗ് ആപ്പ് കേസിൽ ഇഡി നോട്ടീസ്

Published : Sep 14, 2025, 06:22 PM IST
urvashi rautela

Synopsis

ഓൺലൈൻ ബെറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ട് മുൻ തൃണമൂൽ കോൺഗ്രസ് എംപി മിമി ചക്രബർത്തി, സിനിമാ താരം ഉർവശി റൗട്ടേല എന്നിവർക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി. 

ദില്ലി : തൃണമൂൽ കോൺഗ്രസ് മുൻ എംപിയും നടിയുമായ മിമി ചക്രബർത്തി, നടി ഉർവശി റൗട്ടേല എന്നിവർക്ക് ഓൺലൈൻ ബെറ്റിംഗ് ആപ്പ് കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി. മുൻ തൃണമൂൽ കോൺഗ്രസ് എംപിയായ മിമി ചക്രബർത്തി സെപ്റ്റംബർ 15 നും, ബോളിവുഡ് നടി ഉർവശി റൗട്ടേല സെപ്റ്റംബർ 16 നും ഡൽഹിയിലെ ഇഡി ഓഫീസിൽ ഹാജരാകണമെന്നാണ് നിർദേശം. 1xBet എന്ന ഓൺലൈൻ ബെറ്റിംഗ് പ്ലാറ്റ്‌ഫോമുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് നേരത്തെയും നിരവധി താരങ്ങളെ ചോദ്യം ചെയ്യലിനായി വിളിച്ച് വരുത്തിയിരുന്നു. 

ബെറ്റിംഗ് ആപ്പുകൾ പ്രചരിപ്പിച്ചതിന് പകരമായി സാമ്പത്തിക നേട്ടം ലഭിച്ചിട്ടുണ്ടോയെന്ന് ഇഡി അന്വേഷിച്ചുവരികയാണ്. കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നതായി സംശയിക്കുന്ന ബെറ്റിംഗ് പ്ലാറ്റ്‌ഫോമുകൾക്കെതിരെയുള്ള കേന്ദ്ര ഏജൻസിയുടെ നീക്കത്തിന്റെ ഭാഗമായാണ് നോട്ടീസ് നൽകിയത്.

ചോദ്യംചെയ്തത് ക്രിക്കറ്റ്, സിനിമാ താരങ്ങളെ

 കേസിൽ ഇതിനോടകം നിരവധി പ്രമുഖരെ ഇഡി ചോദ്യം ചെയ്തിട്ടുണ്ട്. മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌ന, ശിഖർ ധവാൻ എന്നിവരെയും ഈ കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്തിരുന്നു. കൂടാതെ, ചലച്ചിത്ര രംഗത്തെ മറ്റ് ചില പ്രമുഖരും ഇഡിയുടെ നിരീക്ഷണത്തിലാണ്. ഈ ബെറ്റിംഗ് ആപ്പുകൾ ഇന്ത്യൻ നിയമങ്ങൾ ലംഘിച്ചുകൊണ്ടാണ് പ്രവർത്തിക്കുന്നത് എന്നാണ് കണ്ടെത്തൽ.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി