ഇഡി തമിഴ്നാട് സെക്രട്ടേറിയറ്റിൽ; വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫീസിൽ റെയ്ഡ്

Published : Jun 13, 2023, 03:18 PM ISTUpdated : Jun 13, 2023, 03:54 PM IST
ഇഡി തമിഴ്നാട് സെക്രട്ടേറിയറ്റിൽ; വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫീസിൽ റെയ്ഡ്

Synopsis

രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ ഇഡി പരിശോധന നടത്തിയിരുന്നു. ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരുന്നപ്പോൾ കോഴ വാങ്ങി നിയമനം നടത്തി എന്ന കേസിലാണ് പരിശോധന നടക്കുന്നത്.

ചെന്നൈ: തമിഴ്നാട് സെക്രട്ടേറിയറ്റിൽ ഇഡി റെയ്ഡ്. വൈദ്യുതി മന്ത്രി സെന്തിൽ ബാലാജിയുടെ ഓഫീസിലാണ് റെയ്ഡ് നടക്കുന്നത്. രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും കരൂരിലെ സഹോദരന്റെ വീട്ടിലും ഇഡി പരിശോധന നടത്തിയിരുന്നു. ജയലളിത മന്ത്രിസഭയിൽ ഗതാഗത മന്ത്രി ആയിരുന്നപ്പോൾ കോഴ വാങ്ങി നിയമനം നടത്തി എന്ന കേസിലാണ് പരിശോധന നടക്കുന്നത്.

രാവിലെ 7 മണിക്ക് അഞ്ച് കാറുകളിലായി ഉദ്യോഗസ്ഥർ എത്തുമ്പോൾ പ്രഭാത നടത്തത്തിനായി പുറത്തായിരുന്നു മന്ത്രി സെന്തിൽ ബാലാജി.  11 മണിയോടെ സിബിഐ ജീവനക്കാരെയും ഇഡി വിളിച്ചു വരുത്തി വിവരങ്ങൾ തേടി. കഴിഞ്ഞ മാസം ബാലാജിയുമായി അടുപ്പമുള്ള ചിലരുടെ വീടുകളിൽ ആദായ നികുതി വകുപ്പ് തുടർച്ചയായ 8 ദിവസം റെയ്ഡ് നടത്തിയിരുന്നു. എല്ലാ അന്വേഷണവുമായി സഹകരിക്കുമെന്ന് ബലാജി മാധ്യമങ്ങളോട് പറഞ്ഞു.

Also Read: തമിഴ്നാട്ടിൽ മന്ത്രി വി സെന്തിൽ ബാലാജിയുടെ ഔദ്യോ​ഗിക വസതിയിലും സഹോദരന്റെ വീട്ടിലും ഇ‍ഡി റെയ്ഡ്

അതിനിടെ, ജയലളിതക്കെതിരായ മോശം പരാമർശത്തിന്‍റെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈക്കെതിരെ എഐഎഡിഎംകെ പ്രമേയം പാസാക്കി. ജയലളിത അഴിമതിക്കാരിയെന്ന പരാമർശം അപലപനീയമാണെന്ന് പ്രതികരിച്ച എഐഎഡിഎംകെ നേതൃത്വം, അണ്ണാമലയ്ക്കെതിരെ ബിജെപി കേന്ദ്ര നേതൃത്വം നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. 

Also Read: തമിഴ്നാട്ടിൽ വീണ്ടും ഐടി വകുപ്പിന്‍റെ റെയ്ഡ്,മന്ത്രി വി.സെന്തിൽ ബാലാജിയുമായി ബന്ധപ്പെട്ടയിടങ്ങളില്‍ പരിശോധന

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി