എസ്‌ഡിപിഐയും പിഎഫ്ഐയും ഒന്നെന്ന് ഇഡി; 'ഭീകര പ്രവർത്തനത്തിന് വിദേശത്ത് നിന്ന് പണം ശേഖരിച്ചു'

Published : Mar 04, 2025, 09:42 PM ISTUpdated : Mar 05, 2025, 04:03 AM IST
എസ്‌ഡിപിഐയും പിഎഫ്ഐയും ഒന്നെന്ന് ഇഡി; 'ഭീകര പ്രവർത്തനത്തിന് വിദേശത്ത് നിന്ന് പണം ശേഖരിച്ചു'

Synopsis

എസ്‌ഡിപിഐയും പിഎഫ്ഐയും ഒന്നുതന്നെയാണെന്നും ഇന്ത്യയിൽ ഭീകര പ്രവ‍ർത്തനം നടത്താൻ വിദേശത്ത് നിന്ന് പണം ശേഖരിച്ചെന്നും ഇഡി

ദില്ലി: എസ്ഡിപിഐയും പി എഫ് ഐയും ഒന്നുതന്നെയെന്ന് എൻഫോഴ്‌സ്മെൻ്റ് ഡയറക്ടറേറ്റ്. എസ്ഡിപിഐയുടെ സാമ്പത്തിക ഇടപാടു നിയന്ത്രിച്ചത് പി എഫ് ഐയാണെന്നും എസ്ഡിപിഐ ക്കായി തെരഞ്ഞെടുപ്പ് ഫണ്ട് നൽകുന്നത് പോപ്പുലർ ഫ്രണ്ടാണെന്നും ഇഡി പറയുന്നു. എസ്ഡിപിഐ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പി എഫ് ഐയാണ്, എസ്‌ഡിപിഐക്ക് നാല് കോടിയോളം രൂപ പിഎഫ്ഐ നൽകിയതിന് തെളിവ് ലഭിച്ചുവെന്നും ഇഡി പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വിശദീകരിക്കുന്നു.

ഗൾഫിൽ നിന്ന് അടക്കം നിയമവിരുദ്ധമായി ഇരു സംഘടനകൾക്കും പണം ലഭിച്ചതായും ഇഡി പറയുന്നു. എം കെ ഫൈസിയുടെ അറിവോടെയാണ് ഇടപാടുകൾ നടന്നത്. ഹവാലയടക്കം മാർഗ്ഗങ്ങളിലൂടെ രാജ്യവിരുദ്ധ  പ്രവർത്തനങ്ങൾക്ക്  പണം എത്തിച്ചു. 12 തവണ നോട്ടീസ് നൽകിയിട്ടും ഫൈസി ഹാജരായില്ല. പി എഫ്.ഐയുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ 61.72 കോടിയുടെ സ്വത്ത് കണ്ടെത്തി. ആന്തരികമായി ഒരു ഇസ്ലാമിക പ്രസ്ഥാനമായും ബാഹ്യമായി  സാമൂഹിക പ്രസ്ഥാനമെന്ന നിലയിലുമാണ് എസ്‌ഡിപിഐ പ്രവർത്തിക്കുന്നത്. രാജ്യത്ത് ആക്രമണവും ഭീകര പ്രവർത്തനവും നടത്താൻ ഗൾഫ് രാജ്യങ്ങളിൽ നിന്നും പണം ശേഖരിച്ചു, ഒപ്പം റമദാൻ കളക്ഷന്റെ പേരിലും പണം സ്വരൂപിച്ചെന്നും ഇഡി ആരോപിക്കുന്നു.

PREV
click me!

Recommended Stories

ഇന്ത്യൻ നഴ്‌സ് കുറ്റക്കാരൻ; കൊലപാതകത്തിന് കാരണം 'നായയുടെ കുര' ! യുവതിയുടെ മരണത്തിൽ 6 വർഷത്തിന് ശേഷം വിധി
പൊലീസേ... കാര്‍ ഓടിക്കുക ഇനി ഹെൽമെറ്റ് ധരിച്ച് മാത്രം, പ്രതിജ്ഞയെടുത്ത് അധ്യാപകൻ; പിഴ ചുമത്തിയതിനെതിരെ പ്രതിഷേധം