രജ്ദീപ് സര്‍ദേശായിക്കെതിരെ ട്വിറ്റര്‍ പോള്‍; ബിജെപി ഐടി സെൽ മോധാവിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ

Published : Dec 28, 2019, 07:33 PM ISTUpdated : Dec 28, 2019, 08:28 PM IST
രജ്ദീപ് സര്‍ദേശായിക്കെതിരെ ട്വിറ്റര്‍ പോള്‍; ബിജെപി ഐടി സെൽ മോധാവിക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ

Synopsis

പൗരത്വ ഭേദഗതി നിയമത്തില്‍ രജ്ദീപ് സര്‍ദേശായി ഇട്ട ട്വീറ്റിന് പിന്നാലെയാണ് അമിത് മാളവ്യ രംഗത്തുവന്നത്. ചിലര്‍ പ്രതിഷേധങ്ങളില്‍ സാങ്കല്‍പ്പികമായി മഹാത്മാഗാന്ധിയുടെ ചിത്രവും ദേശീയപതാകയും കാണുന്നുണ്ടെന്ന് മാളവ്യ മറുപടിയായി പറഞ്ഞിരുന്നു. 

ദില്ലി: ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്ക്കെതിരെ എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ. മാധ്യമപ്രവര്‍ത്തകന്‍ രജ്ദീപ് സര്‍ദേശായി ഐ.എസിന്റെ പിആർ വർക്ക് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് മാളവ്യ ട്വിറ്ററിൽ പോസ്റ്റിട്ടിരുന്നു. ഇതിനെതിരെയാണ് എഡിറ്റേഴ്‌സ് ഗില്‍ഡ് രം​ഗത്തെത്തിയിരിക്കുന്നത്. പോസ്റ്റിന് പുറമേ തന്റെ  ട്വീറ്റിന് പോള്‍ ചെയ്യാന്‍ മാളവ്യ ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

സര്‍ദേശായിയുടെ രാജ്യസ്‌നേഹത്തെത്തന്നെ ചോദ്യം ചെയ്യുന്ന രീതിയിലാണ് മാളവ്യ പോസ്റ്റിട്ടതെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പറഞ്ഞു. മാളവ്യയുടെ പ്രസ്താവനക്കെതിരെ ബിജെപി രം​ഗത്തുവരണമെന്നും ട്വിറ്റര്‍ പോള്‍ മാളവ്യ പിന്‍വലിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

പൗരത്വ ഭേദഗതി നിയമത്തില്‍ രജ്ദീപ് സര്‍ദേശായി ഇട്ട ട്വീറ്റിന് പിന്നാലെയാണ് അമിത് മാളവ്യ രംഗത്തുവന്നത്. ചിലര്‍ പ്രതിഷേധങ്ങളില്‍ സാങ്കല്‍പ്പികമായി മഹാത്മാഗാന്ധിയുടെ ചിത്രവും ദേശീയപതാകയും കാണുന്നുണ്ടെന്ന് മാളവ്യ മറുപടിയായി പറഞ്ഞിരുന്നു. ഇസ്‌ലാമിക മുദ്രാവാക്യങ്ങള്‍ മുഴക്കിക്കൊണ്ടുള്ള ജാഥകള്‍ പൊതുമുതലും ക്ഷേത്രങ്ങളും നശിപ്പിക്കുന്നുവെന്നും മാളവ്യ ട്വീറ്റ് ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മുഹമ്മദ് അഖ്‍ലാഖ് വധം: 'പ്രതികളെ വെറുതെ വിടാനുള്ള യുപി സർക്കാറിന്റെ നീക്കത്തിൽ ഇടപെടണം'; രാഷ്ട്രപതിക്ക് വൃന്ദാ കാരാട്ടിന്‍റെ കത്ത്
45 വയസ്സിൽ താഴെയുള്ളവരുടെ പെട്ടെന്നുള്ള മരണങ്ങൾക്ക് കാരണം കണ്ടെത്തി പഠനം, വില്ലന്‍ കൊവിഡും വാക്സിനുമല്ല!