
ദില്ലി: രാജ്‍ദീപ് സാര്‍ദേശായി അടക്കമുള്ള മാധ്യമപ്രവർത്തകര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തിയതിനെ അപലപചിച്ച് എഡിറ്റേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യ. മാധ്യമപ്രവർത്തകരുടെ നടപടി മനപൂർവം വിദ്വേഷം ഉണ്ടാക്കാനാണെന്ന പൊലീസിന്‍റെ വാദം തെറ്റാണ്. ഒരു സംഭവം ഉണ്ടാകുമ്പോള്‍ അതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് സാധാരണമാണ്. വിവിധ സംസ്ഥാനങ്ങളില്‍ കേസെടുത്തത് തന്നെ മാധ്യമങ്ങളെ ഭീഷണിപ്പെടുത്തുന്നതിനും ഉപദ്രവിക്കാനുമുള്ള ലക്ഷ്യം വെച്ചാണെന്നും മാധ്യമങ്ങളുടെ സ്വതന്ത്രപ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുകയാണ് ഉദ്ദേശമെന്നും എഡിറ്റേഴ്സ് ഗില്‍ഡ് കുറ്റപ്പെടുത്തി.