'ഈ ദിനം സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തട്ടെ'; ബലി പെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി

Published : May 28, 2026, 10:13 AM IST
Narendra Modi Eid Greetings

Synopsis

ബലി പെരുന്നാൾ ദിനം ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ ദിനം സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തട്ടെയെന്ന് ആശംസിച്ച മോദി, എല്ലാവർക്കും ഐശ്വര്യവും ആയുരാരോഗ്യവും നേരുന്നുവെന്നും പറഞ്ഞു. 

ദില്ലി: ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും മഹത്തായ സന്ദേശം പകരുന്ന ബലി പെരുന്നാൾ നിറവിൽ രാജ്യം. ബലി പെരുന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അടക്കം രം​ഗത്തെത്തി. ഈ ദിനം സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തട്ടെ എന്നും എല്ലാവർക്കും ഐശ്വര്യവും ആയുരാരോഗ്യവും നേരുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞു.

"ഏവർക്കും ബലി പെരുന്നാൾ ആശംസകൾ. ഈ ദിനം നമ്മുടെ സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തട്ടെ. എല്ലാവർക്കും ഐശ്വര്യവും ആയുരാരോഗ്യവും നേരുന്നു"- പ്രധാനമന്ത്രി ആശംസിച്ചു. രാഷ്ട്രപതി ദ്രൗപതി മുർമുവും ബലി പെരുന്നാൾ ആശംസകൾ നേ‍ർന്നിരുന്നു.

ബലി പെരുന്നാൾ പ്രമാണിച്ച് എല്ലാവർക്കും പ്രത്യേകിച്ച് മുസ്ലീം സഹോദരങ്ങൾക്ക് ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നുതായി രാഷ്ട്രപതി പറഞ്ഞു. ഈ ഉത്സവം ആത്മസമർപ്പണത്തിന്റെയും ത്യാഗത്തിന്റെയും ഭക്തിയുടെയും പ്രതീകമാണ്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ സഹായിക്കാനും മാനവികതയെ സേവിക്കാനും ഈ പവിത്രമായ വേള നമ്മെ പ്രചോദിപ്പിക്കുന്നു. ഈ സന്ദർഭത്തിൽ സമൂഹത്തിൽ സ്നേഹവും ഐക്യവും വളർത്തുന്നതിനായി കൂടുതൽ നിശ്ചയദാർഢ്യത്തോടെ നമുക്ക് മുന്നേറാമെന്നും രാഷ്ട്രപതി എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറ‍ഞ്ഞു.

ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ​ഗാന്ധി, കോൺ​ഗ്രസ് എംപി പ്രിയങ്ക ​ഗാന്ധി തുടങ്ങിയവരും ആശംസകൾ നേ‍ർന്നു. സന്തോഷം നിറഞ്ഞ ബക്രീദ് ആശംസിക്കുന്നുവെന്നും ഇന്നത്തെ ഈ ദിനം നിങ്ങളുടെ വീടുകളിൽ സ്നേഹവും ഒരുമയും നിറയ്ക്കട്ടെയെന്നും രാഹുൽ ​ഗാന്ധി ആശംസിച്ചു. ബലി പെരുന്നാൾ ആശംസകൾ നേ‍ർന്ന പ്രിയങ്ക ​ഗാന്ധി, ഈ സന്തോഷകരമായ വേള എല്ലാ വീടുകളിലും സമാധാനവും സ്നേഹവും ഐശ്വര്യവും എത്തിക്കട്ടെയെന്നും പറഞ്ഞു. എല്ലാവർക്കും സന്തോഷവും അനുഗ്രഹങ്ങളും ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മനോഭാവവും നേരുന്നുവെന്നും പ്രിയങ്ക ​ഗാന്ധി ആശംസിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എവിടെ? മണ്ണിടിച്ചിൽ ദുരന്തസ്ഥലം സന്ദർശിക്കാത്തതിൽ വിമർശനം, വയനാട് അസാന്നിധ്യം ദേശീയ തലത്തിൽ ചർച്ചയാക്കി ബിജെപി
സാധനങ്ങൾ വാങ്ങാനെത്തി പൊട്ടിച്ചത് അഞ്ചര പവന്റെ സ്വർണമാല, മുങ്ങിയത് കൊല്ലത്തേക്ക്, കേരള പൊലീസ് കാവലിൽ അറസ്റ്റ് ചെയ്ത് തമിഴ്നാട് പൊലീസ്