കോംഗോയിൽ നിന്നെത്തിയ വ്യവസായി ഇന്ത്യയിലെ മൂന്ന് നഗരങ്ങൾ കറങ്ങി; എബോള ലക്ഷണങ്ങളോടെ ചികിത്സയിൽ

Published : May 28, 2026, 08:20 AM IST
ebola, ebola infection, ebola in congro, ebola symptoms ebola danger

Synopsis

ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്നെത്തിയ 37 വയസ്സുകാരനെ എബോള വൈറസ് ബാധ സംശയിച്ച് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പനിയും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ച ഇയാളുടെ സാമ്പിളുകൾ പുണെയിലെ ലാബിലേക്ക് അയച്ചിരിക്കുകയാണ്. മുൻകരുതലിന്റെ ഭാഗമായി ഇയാളുമായി സമ്പർക്കം പുലർത്തിയ മൂന്ന് പേരെയും ഐസൊലേഷനിലാക്കിയിട്ടുണ്ട്.

അഹമ്മദാബാദ്: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ നിന്ന് ഇന്ത്യയിലെത്തിയ 37 വയസ്സുകാരനായ വ്യവസായിയെ എബോള വൈറസ് ബാധ സംശയിച്ച് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 10 ദിവസം മുമ്പാണ് ഇദ്ദേഹം മുംബൈയിൽ എത്തിയത്. പിന്നീട് ബിസിനസ് ആവശ്യത്തിനായി വഡോദരയിലേക്കും അവിടെ നിന്ന് സിൽവാസയിലേക്കും യാത്ര ചെയ്തു. കഴിഞ്ഞ ആറ് ദിവസമായി ഇദ്ദേഹത്തിന് കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളുമുണ്ട്. വഡോദരയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കോംഗോയിൽ നിന്ന് വന്നതാണെന്ന വിവരം ലഭിച്ചത്. ഇതേത്തുടർന്നാണ് അഹമ്മദാബാദിലെ സിവിൽ ആശുപത്രിയിലുള്ള പ്രത്യേക എബോള വാർഡിലേക്ക് മാറ്റിയത്.

ഇദ്ദേഹവുമായി അടുത്ത സമ്പർക്കം പുലർത്തിയ മൂന്ന് പേരെ കൂടി കണ്ടെത്തി ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. അവരെ എസ്.വി.പി ആശുപത്രിയിലാണ് നിരീക്ഷിക്കുന്നത്. രോഗിയുടെ സാമ്പിളുകൾ പുണെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് അയച്ചു. പരിശോധനാ ഫലം ലഭിക്കാൻ 24 മുതൽ 48 മണിക്കൂർ വരെ സമയമെടുക്കും. നിലവിൽ ഗുജറാത്തിൽ എബോള സ്ഥിരീകരിച്ചിട്ടില്ലെന്നും മുൻകരുതൽ നടപടികൾ മാത്രമാണ് സ്വീകരിച്ചിട്ടുള്ളതെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. വിമാനത്താവളങ്ങളിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ എബോള റിപ്പോർട്ട് ചെയ്ത പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ പ്രത്യേക വാർഡുകളും സജ്ജമാക്കിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുഖ്യമന്ത്രി സ്ഥാനം ഒഴിയാൻ തയ്യാറായി സിദ്ദരാമയ്യ; പകരം ഹൈക്കമാൻ്റ് മുന്നോട്ടുവച്ച രാജ്യസഭ സീറ്റ് നിരസിച്ചു
'ഇഡി'ക്ക് കരുത്ത് കൂടും; ഉദ്യോഗസ്ഥരുടെ അംഗസംഖ്യ കൂട്ടാൻ കേന്ദ്രം; ആയിരത്തിലധികം നിയമനങ്ങൾ നടത്തും