
ശ്രീനഗർ: ജമ്മു കശ്മീരിൽ വൻ ആയുധ ശേഖരം പിടികൂടി. ബാരാമുള്ള ജില്ലയിലെ ഉറി സെക്ടറിൽ ആണ് വൻ ആയുധവേട്ട. എട്ട് എകെ74യു തോക്കുകൾ, 12 ചൈന നിർമ്മിത പിസ്റ്റളുകൾ, പാക്കിസ്ഥാനിലും ചൈനയിലും നിർമ്മിച്ച ഗ്രേനെഡുകൾ, 560- ഓളം തിരകൾ. പാക് പതാക പതിച്ച ബലൂണുകൾ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.
വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിൽ നിയന്ത്രണ രേഖയിൽ ശനിയാഴ്ച ജമ്മു കശ്മീർ പൊലീസും സൈന്യവും സംയുക്തമായാണ് ആയുധശേഖരവും വെടിക്കോപ്പുകളും പിടിച്ചെടുത്തത്. സമീപ കാലത്തായി സുരക്ഷാ സേന നടത്തുന്ന ഏറ്റവും വലിയ ആയുധ വേട്ടയാണിത്. നവംബറിൽ നേരത്തെ ജമ്മു മേഖലയിലെ അതിർത്തി ജില്ലയായ പൂഞ്ചിലെ തീവ്രവാദ കേന്ദ്രത്തിൽ സുരക്ഷാ സേന നടത്തിയ റെയ്ഡിൽ വൻ ആയുധശേഖരവും സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തിരുന്നു. അന്ന് രമ്ട് എകെ 47 റൈഫിളുകളും 69 റൌണ്ട് തിരകളും, പിസ്റ്റൾ, അഞ്ച് ഗ്രെനേഡുകൾ എന്നിവയായിരുന്നു അന്ന് പിടിച്ചെടുത്തത്.
വടക്കൻ കശ്മീരിലെ ബാരാമുള്ള ജില്ലയിലെ ഉറിയിലെ ഹത്‌ലംഗ സെക്ടറിൽ നിന്ന് സൈന്യവും പോലീസും ചേർന്ന് വൻ ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി സംഭവത്തെ കുറിച്ച് സംസാരിച്ച കേണൽ മനീഷ് പുഞ്ച് പറഞ്ഞു. എട്ട് എകെഎസ് 74 റൈഫിളുകൾ, 560 ലൈവ് റൈഫിൾ റൗണ്ടുകൾ, 24 തിരകളുള്ള 12 ചൈനീസ് പിസ്റ്റളുകൾ, 224 ലൈവ് പിസ്റ്റൾ റൗണ്ടുകൾ, 14 പാകിസ്ഥാൻ, ചൈനീസ് ഗ്രനേഡുകൾ, പാക് പതാകയുള്ള 81 ബലൂണുകൾ എന്നിവ ഉൾപ്പെടുന്നു, അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ ആഴ്ച ആദ്യം ജമ്മു കശ്മീർ പൊലീസിന്റെയും സൈന്യത്തിന്റെയും സംയുക്ത സംഘം അഞ്ച് ഹിസ്ബുൾ മുജാഹിദ്ദീൻ അനുയായികളെ പിടികൂടിയിരുന്നു. പ്രതികൾക്ക് അഭയം നൽകുകയും ആയുധങ്ങളും വെടിക്കോപ്പുകളും അടക്കമുള്ള സഹായങ്ങൾ നൽകുകയും ചെയ്തവരെയായിരുന്നു പിടികൂടിയത്. അബ്റൂഫ് മാലിക്, അൽതാഫ് അഹമ്മദ് പേയർ, റിയാസ് അഹമ്മദ് ലോൺ, അബ് മജീദ് ബെയ്ഗ് എന്നിവരാണ് പിടിയിലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam