'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ'; ​ഗുജറാത്തിൽ മോദിക്കെതിരെ പോസ്റ്ററൊട്ടിച്ച എട്ടുപേർ അറസ്റ്റിൽ

Published : Mar 31, 2023, 12:43 PM ISTUpdated : Mar 31, 2023, 12:44 PM IST
'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ'; ​ഗുജറാത്തിൽ മോദിക്കെതിരെ പോസ്റ്ററൊട്ടിച്ച എട്ടുപേർ അറസ്റ്റിൽ

Synopsis

ന​ഗരത്തിലെ വിവിധയിടങ്ങളിൽ ആക്ഷേപകരമായ പോസ്റ്ററുകൾ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുകയാണെന്നും അഹമ്മദ്ബാദ് പൊലീസ് പറഞ്ഞു. 

അഹമ്മദാബാദ്: ഗുജറാത്തിൽ മോദിക്കെതിരെ പോസ്റ്ററൊട്ടിച്ച എട്ടുപേർ അറസ്റ്റിൽ. അഹമ്മദാബാദിൽ വിവിധയിടങ്ങളിൽ 'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന പോസ്റ്റൊറൊട്ടിച്ചവരെയാണ് അറസ്റ്റു ചെയ്തതെന്ന് ദേശീയ വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായി ദേശീയ വ്യാപകമായി ആംആദ്മി പാർട്ടിയുടെ നേതൃത്വത്തിൽ നടക്കുന്ന ക്യാംപെയ്നിന്റെ ഭാ​ഗമായാണ് മോദിക്കെതിരെയുള്ള പോസ്റ്ററുകൾ. 

ന​ഗരത്തിലെ വിവിധയിടങ്ങളിൽ ആക്ഷേപകരമായ പോസ്റ്ററുകൾ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കേസ് എടുത്തിട്ടുണ്ടെന്നും തുടരന്വേഷണം നടക്കുകയാണെന്നും അഹമ്മദ്ബാദ് പൊലീസ് പറഞ്ഞു. അതേസമയം, വിഷയത്തിൽ പ്രതികരണവുമായി ആംആദ്മി പാർട്ടി രം​ഗത്തെത്തി. അറസ്റ്റിലായവർ എല്ലാം പാർട്ടി പ്രവർത്തകരാണെന്ന് ​ഗുജറാത്ത് ആംആദ്മി പാർട്ടി അധ്യക്ഷൻ ഇസുദാൻ ​ഗഡ് വി പറഞ്ഞു. ബിജെപിയുടെ ഏകാധിപത്യ പ്രവണതയാണിത്. ബിജെപി പേടിച്ചിരിക്കുകയാണെന്നും ഇസുദാൻ ​ഗഡ് വി പറഞ്ഞു.

'യുപിഎ കാലത്ത് മോദിയെ കുടുക്കാൻ സിബിഐ സമ്മർദ്ദം ചെലുത്തിയിരുന്നു'; അമിത് ഷായുടെ ആരോപണം

'ബിജെപിയുടെ ഏകാധിപത്യത്തിലേക്ക് നോക്കൂ, മോദിക്കെതിരെ പോസ്റ്ററുകൾ ഒട്ടിച്ചതിന് ​ഗുജറാത്തിലെ വിവിധ ജയിലുകളിൽ കുറ്റം ചുമത്തി പാർട്ടി പ്രവർത്തകർ കഴിയുകയാണ്. മോദിയുടേയും ബിജെപിയുടേയും പേടിയല്ലാതെ മറ്റെന്താണിത്?.നിങ്ങൾക്ക് വേണ്ടത് നിങ്ങൾ ചെയ്തോളൂ, ആംആദ്മി പാർട്ടി പ്രവർത്തകർ അതിനോട് പൊരുതും'-. ഇസുദാൻ ​ഗഡ് വി പറഞ്ഞു. 'മോദിയെ പുറത്താക്കൂ, രാജ്യത്തെ രക്ഷിക്കൂ' എന്ന ക്യാംപയിൻ 11 ഭാഷകളിലായാണ് എഎപി നടത്തുന്നത്. ദില്ലിയിൽ പോസ്റ്ററൊട്ടിച്ച ആറു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ രണ്ട് പ്രസ് ഉടമകളും ഉൾപ്പെട്ടിരുന്നു. 

സോൺടക്കും രാജ്‌കുമാർ പിള്ളക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ജർമ്മൻ നിക്ഷേപകന്റെ പരാതി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഷാഫി പറമ്പിലും സുരേഷ് ഗോപിയും ഏറെ പിന്നില്‍, ബ്രിട്ടാസ് മുന്നില്‍; കേരള എംപിമാര്‍ ഫണ്ട് ചെലവഴിക്കുന്നതില്‍ 'പിശുക്കരെ'ന്ന് റിപ്പോര്‍ട്ട്
'പുരുഷന്മാരുടെ വാഷ് റൂമില്‍ കൊണ്ടുപോയി 'ടി' ആകൃതിയില്‍ നിര്‍ത്തിച്ചു, ശേഷം എന്‍റെ ശരീരത്തില്‍...'; ദുരനുഭവം തുറന്ന് പറഞ്ഞ് കൊറിയന്‍ യുവതി