എട്ട് യൂറോപ്യൻ രാജ്യങ്ങൾ കൊവിഷിൽഡിന് അംഗീകാരം നൽകി

By Web TeamFirst Published Jul 1, 2021, 12:17 PM IST
Highlights

കൊവിഷീൽഡും കൊവാക്സിനും എടുത്തവർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന്  ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

ബെർലിൻ: ഓക്സ്ഫോഡ് സർവകലാശാല വികസിപ്പിച്ച ആസ്ട്രസെനക്ക വാക്സീൻ്റെ ഇന്ത്യൻ പതിപ്പായ കൊവിഷിൽഡിന് കൂടുതൽ രാജ്യങ്ങളുടെ അം​ഗീകാരം. എട്ട് യൂറോപ്യൻ രാജ്യങ്ങളാണ് കൊവിഷിൽഡിനെ തങ്ങളുടെ അം​ഗീകൃത വാക്സീനുകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. സ്പെയിൻ, സ്വിറ്റ്സർലൻഡ് , ഓസ്ട്രിയ, ജർമനി, സ്ലോവാനിയ, ഗ്രീസ്,ഐസ്ലാൻഡ്, അയർലാൻഡ്, എന്നീ രാജ്യങ്ങളാണ് കോവിഷീൽഡിന് അംഗീകാരം നൽകിയത്. 

കൊവിഷീൽഡും കൊവാക്സിനും എടുത്തവർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന്  ഇന്ത്യ നേരത്തെ ആവശ്യപ്പെട്ടിരുന്നു. യൂറോപ്യൻ മെഡിസിൻസ് ഏജൻസി രണ്ട് വാക്സീനും അംഗീകാരം നൽകാത്തതിനാൽ യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ് ഇന്ത്യ ഈ ആവശ്യം ഉന്നയിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

കൊവിഷീൽഡും കൊവാക്സിനും എടുത്തവർക്ക് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ അനുമതി നൽകണമെന്ന്  ആവശ്യപ്പെട്ട് ഇന്ത്യ . യൂറോപ്യൻ മെഡിസിൻസ് ഏജൻസി രണ്ടു വാക്സിനും അംഗീകാരം നൽകാത്തതിനാൽ യാത്ര ചെയ്യാനാകാത്ത സാഹചര്യത്തിലാണ്  ആവശ്യമുന്നയിച്ചത്. അനുമതി നൽകിയില്ലെങ്കിൽ  യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഇന്ത്യയിൽ നിർബന്ധിത ക്വാറൻറീൻ ഏർപ്പെടുത്തുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി. കൊവിഷീൽഡ് അസ്ട്രാസ്നൈക്ക വഴി യൂറോപ്യൻ യൂണിയൻ അനുമതി തേടിയതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അപേക്ഷ ലഭിച്ചിട്ടില്ലെന്നാണ്  യൂറോപ്യൻ മെഡിസിൻസ് ഏജൻസിയുടെ നിലപാട്

click me!