എട്ടടി നീളം, ഹോട്ടലിലെ ഉരുളക്കിഴങ്ങ് പെട്ടിക്കുള്ളിൽ ചുരുണ്ടുകിടക്കുന്നു! പേടിച്ചോടി ജീവനക്കാരൻ

Published : Sep 11, 2024, 02:15 PM IST
എട്ടടി നീളം, ഹോട്ടലിലെ ഉരുളക്കിഴങ്ങ് പെട്ടിക്കുള്ളിൽ ചുരുണ്ടുകിടക്കുന്നു! പേടിച്ചോടി ജീവനക്കാരൻ

Synopsis

പ്രദേശത്തെ പാമ്പുപിടിത്തക്കാരനെ വിവരമറിയിച്ചു. അദ്ദേഹം എത്തി പാമ്പിനെ ഉരുളക്കിഴങ്ങ് പെട്ടിയിൽ നിന്ന് ചാക്കിലേക്ക് മാറ്റി.

മുംബൈ: ഉരുളക്കിഴങ്ങ് പെട്ടിക്കുള്ളിൽ എട്ടടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടെത്തി. ഹോട്ടലിൽ സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങ് പെട്ടിയിലായിരുന്നു പെരുമ്പാമ്പ്. മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ പച്ചക്കറി പെട്ടിക്കുള്ളിൽ പെരുമ്പാമ്പിനെ കണ്ടത് പരിഭ്രാന്തിക്കിടയാക്കി. 

ചന്ദ്രാപുരിന് സമീപമുള്ള ലോഹറയിലെ ഹോട്ടലിൽ സൂക്ഷിച്ചിരുന്ന പച്ചക്കറി പെട്ടിയിലാണ് പെരുമ്പാമ്പ് ചുരുണ്ടുകൂടി കിടന്നത്. ഹോട്ടലിലെ ജീവനക്കാരൻ ഉരുളക്കിഴങ്ങ് എടുക്കാൻ പോയപ്പോഴാണ് പാമ്പിനെ കണ്ടത്. പെട്ടി തുറന്നപ്പോൾ പാമ്പിനെ കണ്ടതോടെ ജീവനക്കാരൻ ഭയന്ന് പുറത്തേക്കോടി. ഉടൻ തന്നെ ഹോട്ടൽ ഉടമ പ്രദേശത്തെ പാമ്പുപിടിത്തക്കാരനെ വിവരമറിയിച്ചു. അദ്ദേഹം എത്തി പാമ്പിനെ ഉരുളക്കിഴങ്ങ് പെട്ടിയിൽ നിന്ന് ചാക്കിലേക്ക് മാറ്റി. പിന്നീട് ലോഹറയിലെ വനത്തിൽ പെരുമ്പാമ്പിനെ തുറന്നുവിട്ടു.

ശനിയാഴ്ച ലഖ്‌നൗവിലെ ഒരു പവർ ഹൗസിന്‍റെ വേലിയിൽ കുടുങ്ങിയ നിലയിൽ മറ്റൊരു ഭീമൻ പെരുമ്പാമ്പിനെ കണ്ടെത്തിയിരുന്നു. പെരുമ്പാമ്പിനെ രക്ഷപ്പെടുത്താൻ അധികൃതർക്ക് വൈദ്യുതി ബന്ധം വിച്ഛേദിക്കേണ്ടിവന്നു. വൈദ്യുതി, വനം വകുപ്പ് ഉദ്യോഗസ്ഥർ ചേർന്നാണ് പാമ്പിനെ വേലിയിൽ നിന്നെടുത്തത്. 

വിവാഹം കഴിഞ്ഞ് വരന്‍റെ സ്വർണ്ണവും പണവുമായി ഒറ്റ മുങ്ങൽ; കല്യാണ തട്ടിപ്പ് നടത്തിയ യുവതിയും സംഘവും പിടിയിൽ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഒരു ലൈസൻസ് നോക്കി ചിരിതൂകി രാഹുൽ, ആശ്ചര്യപ്പെട്ട് ജനം; മുത്തച്ഛന്‍റെ കളഞ്ഞുപോയ ഡ്രൈവിങ് ലൈസൻസ് വീണ്ടും ഗാന്ധി കുടുംബത്തിലെത്തി
എരിയുന്ന‌ സി​ഗരറ്റുമായി ഡ്രൈവിം​ഗ്, ആക്സിലേറ്റർ അമർത്തി ചവിട്ടി, വേ​ഗം 120 കി.മീ; വാഹനാപകടത്തിൽ 4 യുവാക്കൾക്ക് ദാരുണാന്ത്യം