പട്ടിണി: എട്ട് വയസ്സുകാരന്‍ മരിച്ചു, അഞ്ചംഗ കുടുംബം ആശുപത്രിയില്‍

By Web TeamFirst Published Oct 1, 2019, 4:07 PM IST
Highlights

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുംബത്തിലുള്ളവര്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ബന്ധു പറഞ്ഞു. റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ഇവര്‍ കുറഞ്ഞ വിലക്ക് ലഭിക്കുന്ന റേഷന്‍ ലഭിച്ചിരുന്നില്ല. 

ബര്‍വാനി: മധ്യപ്രദേശില്‍ പട്ടിണിമൂലം എട്ടുവയസ്സുകാരന്‍ മരിച്ചെന്ന് റിപ്പോര്‍ട്ട്. കുടുംബത്തിലെ മറ്റ് അഞ്ചുപേരെ ഛര്‍ദ്ദിയെയും അതിസാരത്തെയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബര്‍വാനി ജില്ലയിലെ സെന്‍ധ്വ എന്ന സ്ഥലത്താണ് സംഭവം. രത്തന്‍കുമാര്‍ എന്നയാളുടെ കുട്ടിയാണ് മരിച്ചത്. 
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുടുംബത്തിലുള്ളവര്‍ ഭക്ഷണം കഴിച്ചിട്ടില്ലെന്ന് ബന്ധു പറഞ്ഞു.

റേഷന്‍ കാര്‍ഡില്ലാത്തതിനാല്‍ ഇവര്‍ കുറഞ്ഞ വിലക്ക് ലഭിക്കുന്ന റേഷന്‍ ലഭിച്ചിരുന്നില്ല. അയല്‍വാസികള്‍ നല്‍കുന്ന അരിയും ഗോതമ്പും കഴിച്ചാണ് ഇവര്‍ ജീവിച്ചിരുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇവര്‍ക്ക് സര്‍ക്കാറിന്‍റെ യാതൊരു സഹായവും ലഭിച്ചിട്ടില്ലെന്നും ആരോപണമുണ്ട്. കുറച്ച് ദിവസങ്ങളായി ഇവര്‍ പട്ടിണിയിലായിരുന്നുവെന്ന് ഡോക്ടര്‍ സുനില്‍ പട്ടേലും സ്ഥിരീകരിച്ചു. സംഭവത്തെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് നിര്‍ദേശം നല്‍കി. ഇവര്‍ക്ക് റേഷന്‍ കാര്‍ഡ് നിഷേധിച്ചതിനെ നടപടിയെടുക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.

click me!