'എട്ട് വ‍ര്‍ഷവും പരിശ്രമിച്ചത് ഗാന്ധിയും പട്ടേലും സ്വപ്നം കണ്ട ഇന്ത്യയെ നി‍ര്‍മ്മിക്കാൻ': പ്രധാനമന്ത്രി 

Published : May 28, 2022, 01:32 PM ISTUpdated : May 28, 2022, 01:40 PM IST
'എട്ട് വ‍ര്‍ഷവും പരിശ്രമിച്ചത് ഗാന്ധിയും പട്ടേലും സ്വപ്നം കണ്ട ഇന്ത്യയെ നി‍ര്‍മ്മിക്കാൻ': പ്രധാനമന്ത്രി 

Synopsis

രാഷ്ട്രപിതാവ് ഗാന്ധിജിയും സർദാർ വല്ലഭായി പട്ടേലും സ്വപ്നം കണ്ട ഇന്ത്യയിലേക്ക് എട്ട് വർഷം കൊണ്ട് രാജ്യം എത്തിച്ചേർന്നതായും പ്രധാനമന്ത്രി അവകാശപ്പെട്ടു.

രാജ് കോട്ട്: ഗാ ന്ധിജിയും സർദാർ വല്ലഭായി പട്ടേലും സ്വപ്‌നം കണ്ട ഇന്ത്യയെ കെട്ടിപ്പെ ടുക്കാൻ എട്ട് വർഷവും ആത്മാ‍ര്‍ത്ഥമായ പ്രവര്‍ത്തനങ്ങളാണ് നടത്തിയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.  ദ ളി തർ, ആദിവാസികൾ, സ്ത്രീകൾ എന്നിവരുടെ ഉന്നമനമായിരുന്നു ഗാന്ധിജി സ്വപ്നം കണ്ടത്  . ബിജെപി ഭരണത്തിലിരുന്ന കഴിഞ്ഞ എട്ട് വർഷവും അവ‍ര്‍ സ്വപ്നം കണ്ട ഇന്ത്യയിലേക്ക് എത്തിച്ചേരാ ണ് ശ്രമിച്ചതെന്നും ബിജെപി സ‍ര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ചൂണ്ടിക്കാട്ടി നരേന്ദ്ര മോദി അവകാശപ്പെട്ടു.

പാവപ്പെട്ടവർക്കും സാധാരണക്കാർക്കും വേണ്ടിയാണ് കേന്ദ്രസർക്കാർ നിലകൊള്ളുന്നത്. ദരിദ്രം അനുഭവിക്കുന്ന മൂന്ന് കോടിയോളം ആളുകൾക്ക് വീട് നൽകാൻ സർക്കാരിന് സാധിച്ചു. കൊവിഡ് മഹാമാരിയുടെ കാലത്തും പാവപ്പെട്ടവരെ ചേർത്ത് പിടിക്കാൻ സർക്കാരിന് സാധിച്ചുവെന്നും പ്രധാനമന്ത്രിയും അവകാശപ്പെട്ടു. 

ഗു ജറാത്തിലെ രാജ്കോട്ടിൽ പട്ടേൽ സേവാ സമാജ് നി‍ർമ്മിച്ച മൾട്ടിസ്പെഷ്യാലിറ്റി  ആശുപത്രി ഉദ്ഘാടനം ചെയ്ത ശേഷം പൊതു റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുപിഎ സർക്കാറിന്‍റെ കാലത്ത് ഗുജറാത്തിൽ വികസന പ്രവർത്തനങ്ങൾ അനുവദിച്ചിരുന്നില്ലെന്നും ഫയലുകൾ മനപ്പൂർവം മടക്കി അയച്ചിരുന്നതായും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ഗുജറാത്തിൽ ഈ വർഷം അവസാനം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പട്ടേൽ സമുദായത്തിന് കരുത്തുള്ള മേഖലയിൽ മോദി വമ്പൻ റാലി നടത്തുന്നത്. വൈകീട്ട് ഗാന്ധിനഗറിലെ പൊതുപരിപാടിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി 175 കോടി ചെലവിൽ നിർമിച്ച നാനോ യൂറിയ പ്ലാന്റും ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുപ്പ് വരെ എല്ലാ മാസവും മോദി ഗുജറാത്തിൽ സന്ദർശനം നടത്തും.  

'ഞാന്‍ വിശ്വസിക്കുന്നത് സയന്‍സില്‍'; അന്ധവിശ്വാസികള്‍ക്ക് വികസനം കൊണ്ടുവരാന്‍ പറ്റില്ലെന്ന് മോദി

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പതിവായി വാക്സിൻ എടുക്കുന്ന വളർത്തുനായ കടിച്ചു, മുൻ ഐഎഎസ് ഉദ്യോഗസ്ഥന്റെ മകൾക്ക് ദാരുണാന്ത്യം
തിലക കുറിയുമായി ക്ലാസിലെത്തിയ എട്ട് വയസുകാരനെ തിരിച്ചയച്ചു, ബ്രിട്ടനിലെ സ്കൂളിനെതിരെ ഇന്ത്യൻ വംശജർ