
ദില്ലി: എൽ നിനോ എത്തിയതായി ഔദ്യോഗികമായി അറിയിച്ചു. നിലവിൽ ഭൂമധ്യ രേഖാ പസഫിക് സമുദ്രത്തിൽ എൽ നിനോ സാഹചര്യങ്ങൾ നിലനിൽക്കുന്നുവെന്നും തെക്കുപടിഞ്ഞാറൻ മൺസൂൺ സമയത്ത് ഇത് കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പും അമേരിക്കൻ ക്ലൈമറ്റ് പ്രെഡിക്ഷന് കേന്ദ്രവും അറിയിച്ചു. സമുദ്രോപരിതലത്തിലെ താപവർധനവിനോട് അന്തരീക്ഷം പ്രതികരിച്ചു കഴിഞ്ഞിട്ടുള്ളതിനാൽ സമുദ്ര-അന്തരീക്ഷ വ്യവസ്ഥകൾ ഇപ്പോൾ എൽ നിനോ സ്വഭാവം പ്രകടിപ്പിച്ചു തുടങ്ങിയെന്നും അറിയിപ്പിൽ പറയുന്നു. ജൂൺ മാസത്തോടെ പസഫിക്കിലെ താപനില എൽ നിനോ പരിധിയെ മറികടന്നു.
ഏപ്രിൽ-മെയ്-ജൂൺ മാസങ്ങളിലെ ശരാശരി താപനില വ്യതിയാനം എൽ നിനോ പരിധിയായ 0.5 ഡിഗ്രി സെൽഷ്യസിന് മുകളിലെത്തി. കാലവർഷ സീസണിൽ മിതമായതോ ശക്തമായതോ ആയ എൽ നിനോക്ക് സാധ്യതയെന്നാണ് വിലയിരുത്തൽ. അതേസമയം, ഇന്ത്യൻ ഓഷ്യൻ ഡൈപോൾ (IOD) നിലവിൽ ഇന്ത്യൻ മഹാസമുദ്രത്തിൽ സാധാരണ സാഹചര്യമാണ് നിലനിൽക്കുന്നത്. കാലവർഷം അവസാനിക്കുന്നത് വരെ ന്യൂട്രൽ അവസ്ഥ തന്നെ തുടരാനാണ് സാധ്യതയെന്ന് മൺസൂൺ മിഷൻ കപ്പിൾഡ് ഫോർകാസ്റ്റ് സിസ്റ്റം (MMCFS) സൂചിപ്പിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam