ആഹാരത്തിന് വേണ്ടി മകനെ വിളിച്ച് അന്ധരായ വൃദ്ധ ദമ്പതികൾ; തൊട്ടടുത്ത് മകൻ മരിച്ച നിലയിൽ, സംഭവം ഹൈദരാബാദിൽ

Published : Oct 29, 2024, 08:26 PM ISTUpdated : Oct 29, 2024, 08:43 PM IST
ആഹാരത്തിന് വേണ്ടി മകനെ വിളിച്ച് അന്ധരായ വൃദ്ധ ദമ്പതികൾ; തൊട്ടടുത്ത് മകൻ മരിച്ച നിലയിൽ, സംഭവം ഹൈദരാബാദിൽ

Synopsis

വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. 

ഹൈദരാബാദ്: മകൻ മരിച്ചതറിയാതെ മൃതദേഹത്തിനൊപ്പം കഴിഞ്ഞ് അന്ധരായ വൃദ്ധ ദമ്പതികൾ. 4-5 ദിവസങ്ങൾക്ക് മുമ്പ് മകൻ മരിച്ചതായി സംശയമുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിന് ശേഷം പൊലീസ് പറഞ്ഞു. വിവരം അറിഞ്ഞ് പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തിയപ്പോൾ 30 വയസ് പ്രായമുള്ള മകൻ്റെ മൃതദേഹത്തിന് സമീപം അർദ്ധബോധാവസ്ഥയിൽ ദമ്പതികളെ കണ്ടെത്തുകയായിരുന്നു. 

വീട്ടിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് പൊലീസിൽ വിവരം അറിയിച്ചത്. 60 വയസ്സിനു മുകളിൽ പ്രായമുള്ള  ദമ്പതികൾ മകൻ പ്രമോദിന്റെ മരണത്തെക്കുറിച്ച് അറിയാതെ ഭക്ഷണത്തിനും വെള്ളത്തിനുമായി മകനെ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. വിവരമൊന്നും ലഭിക്കാത്തതിനാൽ സ​ഹായത്തിന് വേണ്ടി അയൽക്കാരെ വിളിക്കുകയും ചെയ്തു. എന്നാൽ, ഇരുവരും ക്ഷീണിതരായതിനാലും ശബ്ദക്കുറവുള്ളതിനാലും അയൽക്കാരും ഇവരുടെ വിളി കേട്ടില്ല. 

പൊലീസ് എത്തിയാണ് വൃദ്ധ ദമ്പതികൾക്ക് ഭക്ഷണവും വെള്ളവും നൽകിയത്. ഹൈദരാബാദിൽ തന്നെ മറ്റൊരിടത്ത് താമസിക്കുന്ന ഇവുടെ മൂത്ത മകനെ പൊലീസ് വിവരം അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പ്രമോദ് പതിവായി മദ്യപിക്കുമായിരുന്നുവെന്നും ഒരു വർഷത്തോളമായി ഭാര്യയുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ പൊലീസ് കേസ് എടുത്ത് അന്വേഷണം തുടരുകയാണ്. ആവശ്യമായ ചികിത്സ ലഭിക്കുന്നതിനായി ദമ്പതികളെ ഒരു വൃദ്ധസദനത്തിലേക്ക് മാറ്റാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

READ MORE: അതിമാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവ് അറസ്റ്റിൽ; ശക്തമായ നടപടി തുടരുമെന്ന് ചാവക്കാട് പൊലീസ്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും