
പാലക്കാട്: ഷൊർണൂരിൽ വയോധികയെ വീട്ടുമുറ്റത്തെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കുളപ്പുള്ളി പരിയാരംപറ്റ പടി തെക്കേക്കരമേൽ ശാന്തയാണ് (70 )മരിച്ചത്. ഇന്ന് പുലർച്ചെ നാലരയോടെയാണ് മൃതദേഹം കിണറിനുള്ളിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ മക്കൾക്കൊപ്പം ഇന്നലെ രാത്രി ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് കിടന്നതാണ്. രാവിലെ മകൻ നേരത്തെ എഴുന്നേറ്റു നടക്കാൻ പോകാറുണ്ട്. ഇന്ന് രാവിലെ ഉണർന്നു നോക്കിയപ്പോൾ അമ്മയെ കണ്ടില്ല. പിന്നീട് നടത്തിയ തിരച്ചിലിൽ ഇവർ താമസിക്കുന്ന വീടിനോട് ചേർന്നുള്ള തറവാട് വീടിൻറെ മുന്നിലുള്ള കിണറിൽ മൃതദേഹം കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam