കപില്‍ മിശ്രയുടെ 'മിനി പാക്കിസ്ഥാന്‍' ട്വീറ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Web Desk   | Asianet News
Published : Jan 24, 2020, 02:43 PM ISTUpdated : Jan 25, 2020, 06:33 PM IST
കപില്‍ മിശ്രയുടെ 'മിനി പാക്കിസ്ഥാന്‍' ട്വീറ്റ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍

Synopsis

പൗരത്വനിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള ട്വീറ്റില്‍ മിനി പാക്കിസ്ഥാന്‍ എന്ന് കപില്‍ മിശ്ര പ്രയോഗിച്ചിരുന്നു...

ദില്ലി: ബിജെപി നേതാവ് കപില്‍ മിശ്രയുടെ മതസ്പര്‍ദ്ദ വളര്‍ത്തുന്ന ട്വീറ്റിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ട്വീറ്റ് നീക്കം ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടു. പൗരത്വനിയമ ഭേദഗതിക്കെതിരായി നടക്കുന്ന പ്രതിഷേധങ്ങളെക്കുറിച്ചുള്ള ട്വീറ്റില്‍ മിനി പാക്കിസ്ഥാന്‍ എന്ന് കപില്‍ മിശ്ര പ്രയോഗിച്ചിരുന്നു. ഇത് എതിര്‍ക്കേണ്ടതാണെന്നും നീക്കം ചെയ്യണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. 

പൗരത്വനിയമഭേദഗതിക്കെതിരെ പ്രതിഷേധം നടക്കുന്ന ഷഹീന്‍ ബാഘ് പാക്കിസ്ഥാനിലേക്കുള്ള പ്രവേശന കവാടമാണെന്നായിരുന്നു ട്വീറ്റില്‍ പറഞ്ഞിരുന്നത്. ''പാക്കിസ്ഥാനിലേക്കുള്ള പ്രവേശനം ഷഹീന്‍ ബാഘിലൂടെയാണ്, ദില്ലിയില്‍ മിനി പാക്കിസ്ഥാന്‍ നിര്‍മ്മിക്കെപ്പെടുന്നുണ്ട്... ഷഹീന്‍ ബാഘ്, ചന്ദ് ബാഘ്, ഇന്‍റര്‍ലോക്. നിയമം പാലിക്കുന്നില്ല, പാക്കിസ്ഥാന്‍ കലാപകാരികള്‍ റോഡ് പിടിച്ചെടുത്തിരിക്കുന്നു'' - കപില്‍ മിശ്ര ഹിന്ദിയില്‍ ട്വീറ്റ് ചെയ്തു. 

മറ്റൊരു ട്വീറ്റില്‍ ദില്ലിയില്‍ ഫെബ്രുവരി എട്ടിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പ് ഇന്ത്യ പാക്കിസ്ഥാന്‍ ഏറ്റുമുട്ടലാണെന്നും കപില്‍ മിശ്ര കുറിച്ചിരുന്നു. 
തെരഞ്ഞെടുപ്പ് ചട്ടം നിലനില്‍ക്കുന്നതിനാല്‍ സംഭവത്തില്‍ ഇടപെട്ട തെരഞ്ഞെടുപ്പ് കമ്മീഷന്‍ മിശ്രയക്ക് നോട്ടീസ് നല്‍കുകയും വിശദീകരണം നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തു. 

നോട്ടീസ് ലഭിച്ചുവെന്നും തന്‍റെ വാക്കുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നുമായിരുന്നു ഇതിനോട് മിശ്രയുടെ പ്രതികരണം. '' എന്‍റെ മറുപടി ഇന്ന് തന്നെ നല്‍കും. ഞാന്‍ എന്തെങ്കിലും തെറ്റ് പറഞ്ഞതായി കരുതുന്നില്ല. ഈ രാജ്യത്ത് സത്യം പറയുന്നത് ഒരു കുറ്റമല്ല. ഞാന്‍ സത്യം പറഞ്ഞു. എന്‍റെ പ്രസ്താവനയില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു'' - ബിജെപിയുടെ സ്ഥാനാര്‍ത്ഥി കൂടിയായ കപില്‍ മിശ്ര പ്രതികരിച്ചു. മോഡല്‍ ടൗണില്‍ നിന്നാണ് മിശ്ര മത്സരിക്കുന്നത്. നേരത്തേ ആംആദ്മി നേതാവായിരുന്ന മിശ്ര പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേരുകയായിരുന്നു. 


 

PREV
click me!

Recommended Stories

സർക്കാർ നിർദ്ദേശിച്ച പേരുകളെ എതിർത്ത് രാഹുൽ ഗാന്ധി, മുഖ്യ വിവരവകാശ കമ്മീഷണറുടെ നിയമനത്തിൽ വിയോജന കുറിപ്പ് നല്കി
1.5 കോടി ലോട്ടറി അടിച്ചു, പിന്നാലെ ഭയന്ന ദമ്പതികൾ ഒളിവിൽ പോയി; സുരക്ഷ ഉറപ്പ് നൽകി പോലീസ്