ഷിൻഡെ വിഭാ​ഗത്തിന് 'വാളും പരിചയും'; തർക്കത്തിനൊടുവിൽ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Published : Oct 11, 2022, 08:15 PM ISTUpdated : Oct 11, 2022, 08:18 PM IST
ഷിൻഡെ വിഭാ​ഗത്തിന് 'വാളും പരിചയും'; തർക്കത്തിനൊടുവിൽ ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

Synopsis

ഏകനാഥ് ഷിൻഡെയും ഉദ്ധവ് താക്കറെയും ശിവസേനയുടെ പിതൃത്വം ഉന്നയിച്ച് തർക്കമുന്നയിച്ചതോടെയാണ് പുതിയ പേരുകളും ചിഹ്നങ്ങളും അനുവദിച്ചത്.

ദില്ലി: മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനാ വിഭാഗത്തിന് ചിഹ്നം അനുവദിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. രണ്ട് വാളുകളും പരിചയുമാണ് അനുവദിച്ച്. അന്ധേരി (കിഴക്ക്) ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചിഹ്നം അനുവദിച്ചതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. ഷിൻ‌ഡെ വിഭാ​ഗത്തിന് ബാലാസാഹെബാഞ്ചി ശിവസേന എന്ന പേര് കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. ഷിൻഡെ വിഭാഗം നിർദ്ദേശിച്ച ചിഹ്നം പട്ടികയിൽ ഇല്ലെന്ന് കമ്മീഷൻ കത്തിൽ പറഞ്ഞു. 2004-ൽ രജിസ്റ്റർ 'പീപ്പിൾസ് ഡെമോക്രാറ്റിക് മൂവ്‌മെന്റിന്റെ ചിഹ്നത്തിന് സാമ്യമുള്ളതാണ് ഷിൻഡെ വിഭാ​ഗത്തിന് അനുവദിച്ച ചിഹ്നമെന്നും  തർക്കത്തിൽ അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതുവരെ ഇത് സ്വതന്ത്ര ചിഹ്നമായി പ്രഖ്യാപിക്കാൻ തീരുമാനിച്ചെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. 

ഏകനാഥ് ഷിൻഡെയും ഉദ്ധവ് താക്കറെയും ശിവസേനയുടെ പിതൃത്വം ഉന്നയിച്ച് തർക്കമുന്നയിച്ചതോടെയാണ് പുതിയ പേരുകളും ചിഹ്നങ്ങളും അനുവദിച്ചത്. സ്ഥാപകൻ ബാലാസാഹേബ് താക്കറെയുടെ പാരമ്പര്യ ചിഹ്നമായ വില്ലും അമ്പും ചിഹ്നത്തിന് ഷിൻഡെയുടെ വിഭാഗം അവകാശവാദമുന്നയിച്ചിട്ടുണ്ട്. എന്നാല്‌‍ ഇത് അനുവദിച്ചില്ല.  ഉദ്ധവ് താക്കറെ ഗ്രൂപ്പിന് വില്ലും അമ്പും ചിഹ്നം ഉപയോഗിക്കാൻ അനുവദിക്കരുതെന്ന് ഷിൻഡെ വിഭാഗം ആവശ്യപ്പെട്ടു. തുടർന്നാണ് വില്ലും അമ്പും ചിഹ്നം മരവിപ്പിതും പുതിയ ചിഹ്നം അനുവദിച്ചതും. ഉദ്ധവ് താക്കറെ വിഭാഗത്തിന് ജ്വലിക്കുന്ന പന്തം ചിഹ്നമായി അനുവദിച്ചിരുന്നു. 

ചിഹ്നമായി ത്രിശൂലവും, ഉദയ സൂര്യനും, ഗദയും ആവശ്യപ്പെട്ടിരുന്നുവെങ്കിലും മതപരമായ കാരണങ്ങളാൽ ഇത് അനുവദിക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. ചിഹ്നം മരവിപ്പിച്ച തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ചോദ്യം ചെയ്ത് ഉദ്ദവ് താക്കറെ കോടതിയെ സമീപിച്ചിട്ടുണ്ട്. കമ്മീഷൻ ഉത്തരവിനെതിരെ ദില്ലി ഹൈക്കോടതിയെയാണ് താക്കറെ സമീപിച്ചത്. ശിവസേനയെന്ന പേരിനായും ചിഹ്നമായ അമ്പും വില്ലിനുമായും ഉദ്ദവ് താക്കറെ വിഭാഗവും  ഏക‍്‍നാഥ് ഷിന്‍ഡെ വിഭാഗവും അവകാശം ഉന്നയിച്ചതിനെ തുടർന്നാണ് പേരും ചിഹ്നവും കമ്മീഷൻ മരവിപ്പിച്ചത്. 

ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഖാഡി സഖ്യം സർക്കാരിനെ അട്ടിമറിച്ചാണ് ഒരു വിഭാ​ഗം ശിവസേനാ എംഎൽഎമാർ ഏക്നാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയത്. ഈ അട്ടിമറി കഴിഞ്ഞ് നാല് മാസത്തിന് ശേഷമാണ് പാർട്ടി ചിഹ്നം തെരഞ്ഞെടുപ്പ് കമ്മീഷൻ മരവിപ്പിച്ചിരിക്കുന്നത്. ബിജെപിയുടെ പിന്തുണയോടെയുള്ള അട്ടിമറിയിലൂടെയാണ് ഷിൻഡെ വിഭാ​ഗം താക്കറെ വിഭാ​ഗം നേതൃത്വം നൽകിയ മഹാ വികാസ് അഖാഡി സഖ്യത്തിൽ നിന്ന് ഭരണം പിടിച്ചെടുത്തത്. യഥാർത്ഥ ശിവസേന തങ്ങളാണെന്നാണ് ഇരു പക്ഷവും അവകാശപ്പെടുന്നത്. ഈ തർക്കത്തിൽ പരിഹാരം കാണാൻ സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദ്ദേശിച്ചിരുന്നു. 

'ശിവസേന ഇനി ഒന്നല്ല, രണ്ട്'; ശിവസേന (ഉദ്ദവ് ബാലസാഹേബ് താക്കറെ)യും ബാലസാഹേബാൻജി ശിവസേനയും

PREV
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി