Latest Videos

സമൂഹമാധ്യമങ്ങളിലെ വ്യാജ പ്രചാരണം: ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

By Web TeamFirst Published May 6, 2024, 8:18 PM IST
Highlights

തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സോഷ്യൽ മീഡിയ ഉപയോ​ഗിക്കുമ്പോൾ ഉത്തരവാദിത്തം  ധാർമ്മികതയും പുലർത്തണമെന്നും കമ്മീഷൻ വ്യക്തമാക്കി. 

ദില്ലി: സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണത്തിനെതിരെ ശക്തമായ നടപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. രാഷ്ട്രീയ പാർട്ടികൾക്കാണ് കമ്മീഷൻ നിർദേശം നൽകിയത്. വ്യാജ ഉള്ളടക്കമുള്ള പോസ്റ്റുകൾ ശ്രദ്ധയിൽപ്പെടുത്തിയാൽ 3 മണിക്കൂറിനുള്ളിൽ നീക്കണമെന്ന് കമ്മീഷൻ നിർദേശിച്ചു.  നിർമിത ബുദ്ധി ഉപയോ​ഗിച്ച് വ്യാജ പ്രചാരണം ശക്തമായ സാഹചര്യത്തിലാണ് തെര‍ഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശം.

നിലവിലുള്ള നിയമങ്ങളും തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശങ്ങളും അനുസരിച്ച് പാർട്ടികൾ അത്തരം ഉള്ളടക്കം മൂന്ന് മണിക്കൂറിനുള്ളിൽ നീക്കം ചെയ്യണമെന്നും തെറ്റായ വിവരങ്ങളോ അപകീർത്തികരമായ ഉള്ളടക്കമോ പ്രചരിപ്പിക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ സോഷ്യൽ മീഡിയ ഉപയോ​ഗിക്കുമ്പോൾ ഉത്തരവാദിത്തം  ധാർമ്മികതയും പുലർത്തണമെന്നും കമ്മീഷൻ വ്യക്തമാക്കി. 

click me!