വോട്ടര്‍ പട്ടിക ക്രമക്കേട്; സുതാര്യമാക്കാനുള്ള എല്ലാ നിർദേശവും സ്വാഗതം ചെയ്യും, പിഴവുണ്ടെങ്കിൽ തിരുത്താവുന്നതേയുള്ളൂവെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍

Published : Aug 16, 2025, 08:24 PM IST
Election commission of India

Synopsis

വോട്ടര്‍ പട്ടിക രാഷ്ട്രീയ പാര്‍ട്ടികൾക്ക് നല്‍കിയിരുന്നു. കൃത്യസമയത്ത് ചൂണ്ടിക്കാണിച്ചാൽ പിഴവുണ്ടെങ്കിൽ തിരുത്താവുന്നതേയുള്ളു എന്ന് കമ്മീഷന്‍

ദില്ലി: വോട്ടർ പട്ടിക സുതാര്യമാക്കാനുള്ള എല്ലാ നിർദേശവും സ്വാഗതം ചെയ്യുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. കരടു വോട്ടർപട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും നല്കിയ ശേഷമാണ് അന്തിമരൂപം നല്കുന്നത്, ഡിജിറ്റലായും കരടു വോട്ടർ പട്ടിക രാഷ്ട്രീയപാർട്ടികൾക്ക് നല്കിയിരുന്നു. ചില രാഷ്ട്രീയ പാർട്ടികൾ സമയത്ത് ഇത് പരിശോധിച്ചില്ലെന്നാണ് വ്യക്തമാകുന്നതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കിയ വാര്‍ത്താകുറിപ്പില്‍ പറയുന്നത്.

വോട്ടര്‍ പട്ടിക രാഷ്ട്രീയ പാര്‍ട്ടികൾക്ക് നല്‍കിയിരുന്നു. കൃത്യസമയത്ത് ചൂണ്ടിക്കാണിച്ചാൽ പിഴവുണ്ടെങ്കിൽ തിരുത്താവുന്നതേയുള്ളു. ബൂത്ത് ലെവൽ ഉദ്യോഗസ്ഥരാണ് പട്ടിക തയ്യാറാക്കുന്നത് ചില രാഷ്ട്രീയ പാർട്ടികൾ സമയത്ത് ഇത് പരിശോധിച്ചില്ലെന്നാണ് വ്യക്തമാകുന്നതെന്ന് കമ്മീഷൻറെ വാർത്താക്കുറിപ്പില്‍ പറയുന്നു.

PREV
Read more Articles on
click me!

Recommended Stories

ഭീകരരുടെ പദ്ധതികൾ തകര്‍ത്തെറിഞ്ഞ് സേന! ജമ്മു കശ്മീരിൽ ഭീകര ഒളിത്താവളം തകർത്തു, എസ്എൽആർ റൈഫിളും തിരകളും പിടികൂടി
ഗോവയിലെ നിശാ ക്ലബ്ബിലെ അഗ്നിബാധയ്ക്ക് കാരണം കരിമരുന്ന് പ്രയോഗം, ഇടുങ്ങിയ വഴികൾ രക്ഷാപ്രവർത്തനം സങ്കീർണമാക്കി, 4 പേർ പിടിയിൽ