നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തിയ്യതികൾ മാറ്റി, അരുണാചൽ പ്രദേശിലെയും സിക്കിമിലെയും വോട്ടെണ്ണൽ ജൂൺ 2 ന്

Published : Mar 17, 2024, 05:23 PM ISTUpdated : Mar 17, 2024, 05:25 PM IST
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ തിയ്യതികൾ മാറ്റി, അരുണാചൽ പ്രദേശിലെയും സിക്കിമിലെയും വോട്ടെണ്ണൽ  ജൂൺ 2 ന്

Synopsis

എന്നാൽ രണ്ട് സംസ്ഥാനങ്ങളുടെയും നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് അവസാനിക്കുകയാണ്. രണ്ട് ദിവസത്തെ അനിശ്ചിതത്വം ഒഴിവാക്കാനാണ് നടപടി 

ദില്ലി : അരുണാചൽ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളിലെ നിയമസഭാ തെരെഞ്ഞെടുപ്പ് വോട്ടെണ്ണൽ തീയതികളിൽ മാറ്റം. രണ്ട് സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ ജൂൺ രണ്ടിന് നടത്തുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താ കുറിപ്പിലൂടെ അറിയിച്ചു. രണ്ട് സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനൊപ്പം ജൂൺ നാലിന് നടത്തുമെന്നായിരുന്നു നേരത്തെ കമ്മീഷൻ അറിയിച്ചിരുന്നത്. എന്നാൽ രണ്ട് സംസ്ഥാനങ്ങളുടെയും നിയമസഭകളുടെ കാലാവധി ജൂൺ രണ്ടിന് അവസാനിക്കുകയാണ്. രണ്ട് ദിവസത്തെ അനിശ്ചിതത്വം ഒഴിവാക്കാനാണ് നടപടി. രണ്ട് സംസ്ഥാനങ്ങളിലെയും ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മുൻ നിശ്ചയിച്ചത് പോലെ ജൂൺ നാലിന് തന്നെ നടക്കും.

2019 ന് മുമ്പ് ബിജെപിക്ക് കിട്ടിയത് 1450 കോടി, സുപ്രീംകോടതിയിൽ നൽകിയ ഇലക്ട്രൽ ബോണ്ട് വിവരങ്ങളും പുറത്ത് വിട്ടു

 

PREV
Read more Articles on
click me!

Recommended Stories

തിരുപ്പരങ്കുണ്ട്രം ദീപം തെളിക്കൽ വിവാദം; 'വിഭജനത്തിന് ശ്രമിച്ചാൽ തല്ലിയോടിക്കും', ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി സ്റ്റാലിൻ
ഗായകൻ സുബീൻ ഗാർഗിന്റെ മരണം: കുറ്റപത്രം ഉടൻ സമർപ്പിക്കുമെന്ന് അസം പൊലീസിന്റെ പ്രത്യേക അന്വേഷണസംഘം