തെര‍ഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് 1381 കിലോ സ്വര്‍ണം പിടികൂടി

By Web TeamFirst Published Apr 18, 2019, 12:48 PM IST
Highlights

തിരുവള്ളൂര്‍ ഹൈ റോഡിലെ പുതുച്ചത്രം എന്ന സ്ഥലത്തുനിന്ന് വാന്‍ പരിശോധിച്ചപ്പോഴാണ് പെട്ടിയില്‍ അടുക്കിവെച്ച നിലയില്‍ സ്വര്‍ണം പിടികൂടിയത്.

തിരുപ്പതി: ബാങ്കില്‍നിന്ന് തിരുപ്പതി ക്ഷേത്രത്തിലേക്ക് കൊണ്ടുപോയ 1381 കിലോ സ്വര്‍ണം തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് പിടികൂടി. തിരുവള്ളൂര്‍ ഹൈ റോഡിലെ പുതുച്ചത്രം എന്ന സ്ഥലത്തുനിന്ന് വാന്‍ പരിശോധിച്ചപ്പോഴാണ് പെട്ടിയില്‍ അടുക്കിവെച്ച നിലയില്‍ സ്വര്‍ണം പിടികൂടിയത്. തിരുപ്പതി ക്ഷേത്രത്തിലെ സ്വര്‍ണമാണെന്ന് വാനിലുള്ളവര്‍  അധികൃതരെ അറിയിച്ചു. 

പഞ്ചാബ് നാഷനല്‍ ബാങ്കില്‍നിന്നാണ് സ്വര്‍ണം ക്ഷേത്രത്തിലേക്ക് കൊണ്ടുവരുന്നതെന്ന് തിരുമല തിരുപ്പതി ദേവസ്ഥാനം എക്സിക്യൂട്ടിവ് ഓഫിസര്‍ അനില്‍കുമാര്‍ സിംഗാള്‍ അറിയിച്ചു. ആന്ധ്രാ ബാങ്ക്, പഞ്ചാബ് നാഷനല്‍ ബാങ്ക് എന്നിവിടങ്ങളിലായി തിരുപ്പതി ക്ഷേത്രത്തിന് 8500 കിലോ സ്വര്‍ണം നിക്ഷേപമുണ്ട്. ഇതില്‍ കാലാവധി പൂര്‍ത്തിയായ 1381 കിലോ സ്വര്‍ണം ക്ഷേത്രത്തിലേക്ക് തിരികെ കൊണ്ടുവരികയായിരുന്നുവെന്നും ഇക്കാര്യം തെര‍ഞ്ഞെടുപ്പ് കമീഷനെ നേരത്തെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, സംഭവത്തിലെ ആശയക്കുഴപ്പം നീങ്ങിയിട്ടില്ല. പൂനമല്ലി താലൂക്ക് ഓഫിസിലാണ് സ്വര്‍ണം സൂക്ഷിച്ചിരിക്കുന്നത്. 

click me!