കശ്മീരിൽ തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പുരോഗമിക്കുന്നു

By Web TeamFirst Published Dec 1, 2020, 1:21 PM IST
Highlights

43 ഇടങ്ങളിലാണ് പോളിംഗ് നടക്കുന്നത്. പതിനൊന്ന് മണി വരെ 23.67 ശതമാനമാണ് ആകെ പോളിംഗ്. കശ്മീരിലെ 25 ഇടങ്ങളിലും ജമ്മുവിലെ 18 ഇടങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

കശ്മീർ‍: കേന്ദ്ര സർക്കാരിനെതിരെ മെഹബൂബാ മുഫ്തി. 2002ൽ വാജ്പേയ് കശ്മീരിൽ സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പ് നൽകിയെന്നും എന്നാൽ 2020ലെ ബിജെപി സർക്കാർ തെരഞ്ഞെടുപ്പ് പ്രക്രിയ തന്നെ അട്ടിമറിക്കുകയാണെന്നും മെഹബൂബ ആരോപിച്ചു. ജമ്മു കശ്മീരിൽ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പിഡിപി പ്രവർത്തകനെ പൊലീസ് വീണ്ടും പിടിച്ചു വച്ചതിന് പിന്നാലെയാണ് മുഫ്തിയുടെ പ്രതികരണം.

In 2002 BJPs Vajpayee ji promised & ensured free & fair elections in J&K. And in 2020 the very same BJP is going all out to ensure every election here from municipal to DDC is manipulated & rigged.

— Mehbooba Mufti (@MehboobaMufti)

ജമ്മു കശ്മീരിലെ ജില്ലാ വികസനസമിതികൾ അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്. 43 ഇടങ്ങളിലാണ് പോളിംഗ് നടക്കുന്നത്. പതിനൊന്ന് മണി വരെ 23.67 ശതമാനമാണ് ആകെ പോളിംഗ്. കശ്മീരിലെ 25 ഇടങ്ങളിലും ജമ്മുവിലെ 18 ഇടങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 321 സ്ഥാനാർത്ഥികളാണ് രണ്ടാം ഘട്ടത്തിൽ മത്സരരംഗത്തുള്ളത്. 

പ്രതിപക്ഷ സഖ്യമായ ഗുപ്കർ, അപ്നി പാർട്ടി, ബിജെപി എന്നിവർ തമ്മിലാണ് പ്രധാനമായും മത്സരം നടക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച്ചയാണ് ആദ്യ ഘട്ട തെരഞ്ഞെടുപ്പ് നടന്നത്.  51.75 ശതമാനം പോളിംഗ് രേഖപ്പെടുത്തി. കനത്ത സുരക്ഷയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എട്ടു ഘട്ടങ്ങിലായി  ഈ മാസം 19 വരെയാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണൽ 22 ന് നടക്കും.

click me!