വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെയറിയാം

Published : Mar 01, 2023, 01:11 PM IST
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം നാളെയറിയാം

Synopsis

 ത്രിപുരയിൽ 60 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്  ഫെബ്രുവരി 16നായിരുന്നു നടന്നത്. 89 ശതമാനം പോളിംഗ് രേഖപ്പെടുത്തി

ദില്ലി: തെരഞ്ഞെടുപ്പ് നടന്ന വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ ഫലം നാളെ. നാളെ രാവിലെ 7 മണി മുതൽ വോട്ടെണ്ണൽ തുടങ്ങും. ത്രിപുരയിൽ 60 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്  ഫെബ്രുവരി 16നായിരുന്നു നടന്നത്. 89 ശതമാനം പോളിംഗ് രേഖപ്പെടുത്തി. മേഘാലയിലും നാഗാലാൻഡിലും 59 മണ്ഡലങ്ങളിൽ മത്സരം നടന്നു. ഫെബ്രുവരി 27 നായിരുന്നു തെരഞ്ഞെടുപ്പ്,  മേഘാലയിൽ 74ഉം നാഗാലാൻഡിൽ 82% പോളിംഗ് ആണ് അന്ന് 5 മണി വരെ  രേഖപ്പെടുത്തിയത്. 

ഇതിനിടെ നാഗാലാൻഡിലെ നാല് പോളിംഗ് സ്റ്റേഷനുകളിൽ തെരഞ്ഞെടുപ്പ് റദ്ദാക്കിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിട്ടു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ നൽകിയ റിപ്പോർട്ടിൽമേൽ ആണു നടപടി എന്നും തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. ഈ നാല് സ്റ്റേഷനുകളിലും ഇന്ന് തെരഞ്ഞെടുപ്പ് നടക്കുകയാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ