ഇലക്ട്രല്‍ ബോണ്ടിൽ പുതിയ വിവരങ്ങൾ; കൂടുതൽ സംഭാവന നൽകിയ 10 കമ്പനികളിൽ നിന്ന് ബിജെപിക്ക് ലഭിച്ചത് 2123 കോടി

Published : Mar 22, 2024, 06:06 AM ISTUpdated : Mar 22, 2024, 06:36 AM IST
ഇലക്ട്രല്‍ ബോണ്ടിൽ പുതിയ വിവരങ്ങൾ; കൂടുതൽ സംഭാവന നൽകിയ 10 കമ്പനികളിൽ നിന്ന് ബിജെപിക്ക് ലഭിച്ചത് 2123 കോടി

Synopsis

ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ആദ്യ പത്ത് കമ്പനികളില്‍ നിന്ന് ബിജെപിക്ക് 2123 കോടി രൂപയും ടിഎംസിക്ക് 1,198 കോടി രൂപയും കിട്ടിയതായാണ് കണക്കുകള്‍ പുറത്ത് വരുന്നത്.

ദില്ലി: ഇലക്ട്രല്‍ ബോണ്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഏറ്റവും കൂടുതല്‍ സംഭാവന നല്‍കിയ ആദ്യ പത്ത് കമ്പനികളില്‍ നിന്ന് ബിജെപിക്ക് 2123 കോടി രൂപയും ടിഎംസിക്ക് 1,198 കോടി രൂപയും കിട്ടിയതായാണ് കണക്കുകള്‍ പുറത്ത് വരുന്നത്. കോണ്‍ഗ്രസിന് 615 കോടി രൂപയും കിട്ടിയെന്നും കണക്കുകള്‍ വ്യക്തമാകുന്നു.

മേഘ എഞ്ചിനിയറിങ് 584 കോടിയും റിലൈയന്‍സുമായി ബന്ധുമുണ്ടെന്ന് ആരോപണം ഉയർന്ന ക്വിക്ക് സപ്ലൈ 584 കോടിയും ബിജെപിക്ക് നല്‍കിയെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. സാന്‍റിയാഗോ മാര്‍ട്ടിന്‍റെ കമ്പനിയില്‍ നിന്ന് പ്രമുഖ പാര്‍ട്ടികള്‍ക്ക് കോടികള്‍ കിട്ടിയെന്നും രേഖകളിലുണ്ട്. തൃണമൂലിനും ഡിഎംകെയ്ക്കും അഞ്ഞൂറ് കോടിയും വൈഎസ്ഐ‍ർ കോണ്‍ഗ്രസിന് 154 കോടി രൂപയും കിട്ടി. ബിജെപിക്ക് കിട്ടിയത് നൂറ് കോടി രൂപയാണ്. കോണ്‍ഗ്രസിന് 50 കോടിയും കിട്ടി. അടുത്തടുത്ത ദിവസങ്ങളില്‍ കോടികളുടെ ബോണ്ടുകള്‍ വാങ്ങിയ ഫാര്‍മ കമ്പനികള്‍ ബിജെപിക്ക് സംഭാവന നല്‍കിയതായും എസ്ബിഐ കൈമാറിയ രേഖകളിലുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ രാജ്യം ചിന്തിക്കുന്നതെന്ത്? സര്‍വേയില്‍ പങ്കെടുക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ്

PREV
Read more Articles on
click me!

Recommended Stories

ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'
യൂണിഫോമിലുള്ള നാല് ഇൻഡിഗോ എയർ ഹോസ്റ്റസുമാരോടൊപ്പം ഒരു പിഞ്ചുകുഞ്ഞ്, വിമാനം വൈകിയതിനിടയിലും നല്ല കാഴ്ച, വീഡിയോ