പ്രധാന കടമ്പ കടന്ന് ഇലോണ്‍ മസ്കിന്‍റെ സ്റ്റാര്‍ ലിങ്ക്; ഇന്ത്യയിൽ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ ആരംഭിക്കാൻ അന്തിമ അനുമതി

Published : Jul 09, 2025, 08:00 PM ISTUpdated : Jul 09, 2025, 08:10 PM IST
Elon Musk's Starlink Gets Licence

Synopsis

ഇൻസ്പേസ് അനുമതി കൂടി കിട്ടിയതോടെ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനുള്ള പ്രധാന കടമ്പ മറികടന്നു

ദില്ലി: ഇലോൺ മസ്കിന്‍റെ കമ്പനിക്ക് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങൾ തുടങ്ങാൻ അനുമതി നൽകി ഇന്‍സ്പേസ്. സ്റ്റാർലിങ്കിന്‍റെ ഇന്ത്യൻ ഉപകമ്പനിയായ സ്റ്റാർലിങ്ക് സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡിനാണ് ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങൾ തുടങ്ങാൻ ഇൻസ്പേസിന്‍റെ അനുമതി ലഭിച്ചത്.

നേരത്തെ ടെലികോം മന്ത്രാലയവും സ്റ്റാർലിങ്കിന് പ്രവർത്താനുമതി നൽകിയിരുന്നു. ഇൻസ്പേസ് (ഇന്ത്യൻ നാഷണൽ സ്പേസ് പ്രമോഷൻ ഓതറൈസേഷൻ സെന്‍റര്‍) അനുമതി കൂടി കിട്ടിയതോടെ ഇന്ത്യയിൽ പ്രവർത്തനം തുടങ്ങാനുള്ള പ്രധാന കടമ്പ മറികടന്നു. അഞ്ച് വർഷത്തേക്കാണ് ഇൻസ്പേസ് സ്റ്റാർലിങ്കിന് പ്രവർത്തിക്കാൻ അനുമതി നൽകിയിരിക്കുന്നത്. 

ഇനി സ്പെക്ട്രം കൂടി അനുവദിച്ച് കിട്ടിയാൽ ഇന്ത്യയിൽ സ്റ്റാര്‍ലിങ്കിന് ഇന്ത്യയിൽ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ നൽകി തുടങ്ങാനാകും. സ്റ്റാർലിങ്കിന് ഒപ്പം എസ്ഇഎസിനും ഇൻസ്പെസ് അനുമതി നൽകി. എസ്ഇഎസുമായി ചേര്‍ന്നാണ് ജിയോ ഉപഗ്രഹ ഇന്‍റര്‍നെറ്റ് സേവനങ്ങള്‍ കൊണ്ടുവരുന്നത്.

ദില്ലി കേന്ദ്രീകരിച്ചുള്ള സ്റ്റാര്‍ലിങ്ക് സാറ്റലൈറ്റ് കമ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്കാണ് സ്റ്റാര്‍ലിങ്ക് ജനറേഷൻ -ഒന്ന് എൽഇഒ വഴി ഇന്‍റര്‍നെറ്റ് സേവനങ്ങല്‍ നൽകാനുള്ള അനുമതി നൽകിയത്. ഭൂമിക്ക് 540-നും 570-നും ഇടയിലുള്ള കിലോമീറ്റർ ഉയരത്തിൽ ഭ്രമണം ചെയ്യുന്ന 4,408 ഉപഗ്രഹങ്ങൾ ഉൾപ്പെടുന്ന ഒരു ആഗോള കൂട്ടായ്മയാണ് സ്റ്റാര്‍ ലിങ്ക് ജനറേഷൻ -ഒന്ന്.

 ഇന്ത്യയിലെ ഉള്‍പ്രദേശങ്ങളിലടക്കം അതിവേഗ ഇന്‍റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് തീരുമാനം സഹായകരമാകും. സര്‍ക്കാര്‍ വകുപ്പുകളിൽ നിന്നടക്കം അനുമതി ലഭിച്ചശേഷമായിരിക്കും പ്രവര്‍ത്തനമാരംഭിക്കാനാകുക. അഞ്ചുവര്‍ഷത്തേക്കാണ് അനുമതി നൽകിയിരിക്കുന്നത്. ബഹിരാകാശ മേഖലയിൽ കൂടുതൽ സ്വകാര്യ പങ്കാളിത്തം ലക്ഷ്യമിടുന്ന ഇന്ത്യൻ നയത്തിനും പുതിയ തീരുമാനം നിര്‍ണായകമാകും.

 

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'