അജണ്ട അറിയിക്കാതെ ഡിഎംകെ എംപിമാരുടെ അടിയന്തര യോഗം; ലക്ഷ്യം കോൺഗ്രസ്‌ ഇതര പാർട്ടികളുടെ മുന്നണി രൂപീകരണമോ?

Published : Oct 17, 2026, 07:02 AM IST
M K Stalin Viral Fever

Synopsis

ഗ്യാനേഷ് കുമറിന്റെ രാജി ആവശ്യം, കോൺഗ്രസ്‌ ഇതര പാർട്ടികളുടെ മുന്നണി രൂപീകരണ സാധ്യത എന്നിവയും യോഗത്തിൽ ചർച്ചയായേക്കും.

ചെന്നൈ: എസ്ഐആറിനെതിരെ പ്രതിഷേധം ശക്തമായിരിക്കെ, ഡിഎംകെ എംപിമാരുടെ അടിയന്തര യോഗം വിളിച്ച് എം കെ സ്റ്റാലിൻ. ചെന്നൈയിലെ ഡിഎംകെ ആസ്ഥാനത്ത് ഇന്ന് രാവിലേ 11 മണിക്കാണ് യോഗം. യോഗത്തിന്റെ അജണ്ട വ്യക്തമാക്കാതെയാണ് പാർട്ടി ജനറൽ സെക്രട്ടറി ദുരൈമുരുകന്റെ അറിയിപ്പ്. മണ്ഡല പുനർ നിർണയ ബില്ലിൽ ഡിഎംകെയുമായി കേന്ദ്രസർക്കാർ ധാരണയിൽ എത്തിയെന്ന അഭ്യൂഹങ്ങൾക്കിടെ ആണ് യോഗം. ഗ്യാനേഷ് കുമറിന്റെ രാജി ആവശ്യം, കോൺഗ്രസ്‌ ഇതര പാർട്ടികളുടെ മുന്നണി രൂപീകരണ സാധ്യത എന്നിവയും യോഗത്തിൽ ചർച്ചയായേക്കും. സിജെപി നേതാക്കളെ പിന്തുണച്ചുള്ള സമീപനം ആണ് സ്റ്റാലിൻ ഈ ദിവസങ്ങളിൽ സ്വീകരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

നേഹ ബോറയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു, അഭിജീത് ദീപ്കെയെ കോടതിയില്‍ ഹാജരാക്കും
മുതിർന്ന ബി.ജെ.പി നേതാവ് എൽ.കെ. അദ്വാനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് അധികൃതർ