
വാറങ്കൽ: തെലങ്കാനയിലെ വാറങ്കലിൽ 20 കാരിയായ എൻജിനീയറിംഗ് വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. പുരുഷ സുഹൃത്ത് സ്വകാര്യ ചിത്രങ്ങൾ മറ്റുള്ളവരുമായി പങ്കുവെച്ചതിനെ തുടർന്നാണ് രക്ഷിത ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനം. ഫെബ്രുവരി 22ന് യുവതിയെ കാണാനില്ലെന്ന് കാണിച്ച് പിതാവ് പരാതി നൽകിയിരുന്നു. തുടർന്ന് ചെന്നൈയിൽ നിന്ന് പെൺകുട്ടി പരാതിയെ കുറിച്ച് അറിഞ്ഞ് ചെന്നൈയിലായിരുന്ന യുവതി മാതാപിതാക്കളോട് സംസാരിച്ച് ഫെബ്രുവരി 23ന് വീട്ടിലേക്ക് മടങ്ങി. നർസാംപേട്ടിലെ ജയമുഖി എൻജിനീയറിങ് കോളേജിലെ വിദ്യാർഥിയാണ് രക്ഷിത.
സീനിയർ വിദ്യാർഥിയായ രാഹുൽ എന്ന യുവാവുമായി രക്ഷിതക്ക് സൗഹൃദമുണ്ടായിരുന്നു. എന്നാൽ, അഭിപ്രായവ്യത്യാസങ്ങളെ തുടർന്ന് ഇരുവരും ബന്ധം അവസാനിപ്പിച്ചു. ഇതിൽ പ്രകോപിതനായി ആൺസുഹൃത്ത് രക്ഷിതയുടെ സ്വകാര്യ ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് പങ്കിടുകയായിരുന്നു. തുടർന്നാണ് പെൺകുട്ടിയെ ഞായറാഴ്ച വൈകുന്നേരം ബന്ധുവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ അലോക്യ, രാഹുൽ, യശ്വന്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം, ഒന്നാം വർഷ ബിരുദാനന്തര മെഡിക്കൽ വിദ്യാർഥിനി വാറങ്കൽ സീനിയറായ ഡോക്ടറുടെ പീഡനത്തെത്തുടർന്ന് ആത്മഹത്യ ചെയ്തിരുന്നു. ഞായറാഴ്ച രാത്രി സർക്കാർ ആശുപത്രിയിലായിരുന്നു അന്ത്യം. കഴിഞ്ഞയാഴ്ച തെലങ്കാനയിലെ ഹോസ്റ്റൽ മുറിയിൽ അവസാന വർഷ എംബിബിഎസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam