മഴ കുറഞ്ഞു, എഥനോൾ ഉത്പാദനം കൂടി,ഈ സാമ്പത്തിക വർഷം അരി ഉത്പാദനം കുറയുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം

Published : Nov 10, 2026, 12:45 PM IST
Rice price hike in Tamil Nadu r

Synopsis

എഥനോൾ ഉൽപാദിപ്പിക്കാൻ കരിമ്പും ചോളവും കൂടാതെ ഫുഡ് കോർപറേഷന്റെ സ്റ്റോക്കിലുള്ള അരിയും ഉപയോഗിക്കുന്നുണ്ട്.

ഡൽഹി: രാജ്യത്ത് ഈ സാമ്പത്തിക വർഷം അരി ഉത്പാദനം കുറയുമെന്ന് കേന്ദ്ര കൃഷി മന്ത്രാലയം. പതിറ്റാണ്ടിന് ശേഷമാണ് രാജ്യത്ത് അരി ഉത്പാദനം കുറയുന്നത്.2025-26 ൽ 15.4 കോടി ടൺ അരി നമ്മൾ ഉൽപ്പാദിപ്പിച്ചു. ഈ വർഷം ഇത് 14.7 കോടി ടണ്ണായി കുറയുമെന്നാണു നിഗമനം. മഴ കുറഞ്ഞതും ഇ-20 പെട്രോളിനു വേണ്ടിയുള്ള എഥനോൾ ഉൽപാദനവും അരി ഉത്പാദനത്തെ ബാധിച്ചു. എഥനോൾ ഉൽപാദിപ്പിക്കാൻ കരിമ്പും ചോളവും കൂടാതെ ഫുഡ് കോർപറേഷന്റെ സ്റ്റോക്കിലുള്ള അരിയും ഉപയോഗിക്കുന്നുണ്ട്. രാജ്യത്ത് അരിവില കൂടാനുള്ള ഒരു കാരണവും ഇതാണ്. പത്തു വർഷം മുൻപ് അരിയുടെ ശരാശരി വില 27 രൂപ മാത്രമായിരുന്നു. ഇന്നത്തെ ഓൺലൈൻ മാർക്കറ്റ് വില നോക്കിയാൽ ബ്രാൻഡഡ് മട്ട വടി അരിയുടെ വില കിലോയ്ക്ക് 56 രൂപ മുതൽ 85 രൂപവരെ ആണ്. പൊന്നി ബ്രാൻഡഡ് അരിയുടെ വില 65 രൂപ മുതൽ 101 രൂപവരെയാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉത്തർപ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്: കോൺഗ്രസിനെ പ്രിയങ്ക ​ഗാന്ധി നയിച്ചേക്കും; പ്രചാരണ ചുമതല നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ
കൊലക്കേസിൽ കീഴടങ്ങും മുമ്പ് മകളുടെ വിവാഹം; 4 ലക്ഷം പേർക്ക് ക്ഷണം, വമ്പൻ ചടങ്ങുകൾക്ക് വിവാദ എംഎൽഎ