ചിലര്‍ ലോകം ചുറ്റിയാലും കൊവിഡ് വാക്‌സിന്‍ പുണെയില്‍ കണ്ടെത്തുമെന്ന് സുപ്രിയാ സുലെ

By Web TeamFirst Published Nov 29, 2020, 6:51 PM IST
Highlights

തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് സുപ്രിയാ സുലെ മോദിയുടെ പേരെടുത്ത് പറയാതെ പരാമര്‍ശം നടത്തിയത്.
 

പുണെ: ചിലര്‍ ലോകം ചുറ്റിയാലും കൊവിഡ് വാക്‌സിന്‍ പുണെയില്‍ കണ്ടുപിടിക്കുക പുണെയില്‍ മാത്രമെന്ന് എന്‍സിപി നേതാവും എംപിയുമായ സുപ്രിയാ സുലെ. കൊവിഡ് വാക്‌സിന്‍ നിര്‍മ്മാണം നടക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്ദര്‍ശനം നടത്തിയതിന് പിന്നാലെയാണ് സുപ്രിയാ സുലെയുടെ പരാമര്‍ശം. കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി മോദി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സന്ദര്‍ശിച്ച് വാക്‌സിന്‍ നിര്‍മ്മാണ പുരോഗതി വിലയിരുത്തിയത്. 

തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിലാണ് സുപ്രിയാ സുലെ മോദിയുടെ പേരെടുത്ത് പറയാതെ പരാമര്‍ശം നടത്തിയത്. 'അദ്ദേഹമിന്ന് പുണെയിലുണ്ട്. ലോകത്തെല്ലായിടത്തും കറങ്ങിയതിന് ശേഷം കൊവിഡ് വാക്‌സിന്‍ പുണെയില്‍ കണ്ടെത്തും. പുണക്കപ്പുറം മറ്റൊന്നുമില്ല'-സുപ്രിയാ സുലെ പറഞ്ഞു.

ആത്യന്തികമായി പുണെക്കാരാണ് വാക്‌സിന്‍ കണ്ടുപിടിച്ചത്. അല്ലെങ്കില്‍ അത് അദ്ദേഹമാണ് അത് കണ്ടുപിടിച്ചതെന്ന് ചിലര്‍ പറയുമെന്നും സുപ്രിയാ സുലെ പറഞ്ഞു. ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റിയും മരുന്ന് നിര്‍മ്മാതാക്കളായ അസ്ട്രസെനകയുമായി ചേര്‍ന്നാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കൊവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.
 

click me!