'100 തവണ കുളിച്ചാലും നിങ്ങളെ കാണാൻ പോത്തിനെ പോലെയുണ്ടാകും'; എച്ച്ഡി കുമാരസ്വാമിയെ പരിഹസിച്ച് രാജു ഖാ​ഗേ

Published : Apr 18, 2019, 12:01 AM ISTUpdated : Apr 18, 2019, 12:02 AM IST
'100 തവണ കുളിച്ചാലും നിങ്ങളെ കാണാൻ പോത്തിനെ പോലെയുണ്ടാകും'; എച്ച്ഡി കുമാരസ്വാമിയെ പരിഹസിച്ച് രാജു ഖാ​ഗേ

Synopsis

100 തവണ കുളിച്ചാലും നിങ്ങളെ കാണാൻ പോത്തിനെ പോലെയുണ്ടാകുമെന്ന് കുമാരസ്വാമിയെ പരിഹസിച്ച് രാജു ഖാ​ഗേ പറഞ്ഞു.      

ബം​ഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ക്യാമറയുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതിന് മുമ്പ് മേക്കപ്പ് ചെയ്യുമെന്ന കർണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയ‌ുടെ പരാമർശത്തിനെതിരെ പ്രതികരിച്ച് ബിജെപി മുൻ എംഎൽഎ രാജു ഖാ​ഗേ. 100 തവണ കുളിച്ചാലും നിങ്ങളെ കാണാൻ പോത്തിനെ പോലെയുണ്ടാകുമെന്ന് കുമാരസ്വാമിയെ പരിഹസിച്ച് രാജു ഖാ​ഗേ പറഞ്ഞു.  

മോദി വെളുത്തിട്ടും കുമാരസ്വാമി കറുത്തിട്ടുമാണ്. മോദി ദിവസവും 10 തവണ മുഖത്ത് പൗഡറിടുമെന്നും 10 തവണ വസ്ത്രം മാറുമെന്നുമാണ് കുമാരസ്വാമി പറഞ്ഞത്. മോദി വെളുത്ത് സുന്ദരനാണെന്നും രാജു ഖാ​ഗേ പറഞ്ഞു. ചാനൽ പരിപാടികളിൽ മേക്കപ്പ് ഇട്ടാണ് മോദി ക്യാമറയുടെ മുന്നിൽ പ്രത്യക്ഷപ്പെടാറുള്ളതെന്നായിരുന്നു കുമാരസ്വാമിയുടെ പരാമർശം.

ക്യാമറയുടേയും ജനങ്ങളുടെയും മുന്നിൽ വരുന്നതിന് മുമ്പ് അതിരാവിലെ എഴുന്നേറ്റ് മുഖത്ത് തിളക്കം ലഭിക്കുന്നതിന് മോദി മേക്കപ്പിടും. എന്നാൽ നമ്മുടെ കാര്യം എടുക്കുകയാണെങ്കിൽ, രാവിലെ കുളിച്ച് പുറത്തിറങ്ങിയാൽ പിന്നെ അടുത്ത ദിവസം രാവിലെ മാത്രമേ കുളിക്കുകയുള്ളു. അങ്ങനെയാകുമ്പോൽ ക്യാമറയിൽ നമ്മുടെ മുഖം കാണാൻ‌ ഒരു ഭം​ഗിയുമുണ്ടാകില്ല. മാധ്യമ സുഹൃത്തുക്കൾക്ക് പോലും നമ്മുടെ മുഖം കാണിക്കാൻ താൽപര്യപ്പെടില്ല. അവർ നരേന്ദ്ര മോദിയെ മാത്രമേ കാണിക്കുകയുള്ളു, കുമാരസ്വാമി പറഞ്ഞു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം
'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ