
ദില്ലി: ടിക്ക് ടോക്ക് നിരോധിച്ചെങ്കിലും നിലവിലുള്ള ഉപഭോക്താക്കള്‍ക്ക് ആപ്പ് ഇനിയും ഉപയോഗിക്കാമെന്ന് ടിക്ക് ടോക്കിന്‍റെ ഔദ്യോഗിക അറിയിപ്പ്. ടിക്ക് ടോക്ക് പൂര്‍ണ്ണമായും നിരോധിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിക്ക് പിന്നാലെ ഇന്നലെ മുതല്‍ ഗൂഗിളിന്‍റെ പ്ലേ സ്റ്റോറില്‍ ആപ്പ് ലഭ്യമല്ല. ഇതിന് പിന്നാലെയാണ് നിലവിലുള്ള ഉപഭോക്തക്കള്‍ക്ക് ടിക്ക് ടോക്ക് ഔദ്യോഗിക വിശദീകരണം നല്‍കിയത്.
ടിക്ക് ടോക്ക് നിരോധിച്ചെങ്കിലും ഇത് നിലവിലുള്ള ഉപഭോക്താക്കളെ ബാധിക്കില്ലെന്നാണ് ടിക്ക് ടോക്കിന്‍റെ വിശദീകരണം. ടിക്ക് ടോക്ക് ഉപയോഗിക്കാന്‍ താല്‍പ്പര്യമുള്ള ആര്‍ക്കും അതിന് സൗകര്യമൊരുക്കുന്നതിനായി പ്രവര്‍ത്തിക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാനുമാണ് അറിയിപ്പിലുള്ളത്.
ഗുണ നിലവാരം ഉറപ്പുവരുത്തുന്നതില്‍ വീഴ്ച വരുത്തിയതാണ് ഇന്ത്യയില്‍ ടിക്ക് ടോക്കിന് വിനയായത്. അശ്ലില ദൃശ്യങ്ങള്‍ ആപ്പു വഴി പ്രചരിക്കപ്പെടുന്നതും ആപ്പ് ദുരുപയോഗം ചെയ്ത വാര്‍ത്തകളും നേരത്തെ പുറത്തു വന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു കോടതി നടപടി. കുട്ടികളില്‍ അശ്ലീലത പ്രചരിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു, കേന്ദ്ര സര്‍ക്കാരിനോട് ആപ്പ് നിരോധിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. കേന്ദ്രം ഇക്കാര്യങ്ങള്‍ വ്യക്തമാക്കി, ആപ്പിളിനും ഗൂഗിളിനും കത്തയച്ചു. തുടര്‍ന്ന് ഗൂഗിള്‍ ടിക് ടോക്കിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam