മകന്‍ മരിച്ച ഒഴിവില്‍ എംഎല്‍എ, ഒരു വര്‍ഷം ആവുംമുമ്പേ മരണം, മുന്‍ കേന്ദ്രമന്ത്രി ഇളങ്കോവന്‍ അന്തരിച്ചു

Published : Dec 14, 2024, 11:11 AM ISTUpdated : Dec 14, 2024, 11:44 AM IST
മകന്‍ മരിച്ച ഒഴിവില്‍ എംഎല്‍എ, ഒരു വര്‍ഷം ആവുംമുമ്പേ മരണം, മുന്‍ കേന്ദ്രമന്ത്രി ഇളങ്കോവന്‍ അന്തരിച്ചു

Synopsis

ഒരേ നിയമസഭയുടെ കാലയളവിൽ മകനും അച്ഛനും മരിക്കുന്ന അപൂർവത

ചെന്നൈ: തമിഴ്‌നാട് പിസിസി മുന്‍ അധ്യക്ഷന്‍ ഇ വി കെ എസ് അന്തരിച്ചു. മന്‍മോഹന്‍ സിംഗ് സര്‍ക്കാരില്‍ ടെക്‌സ്റ്റെയില്‍സ് സഹമന്ത്രി ആയിരുന്ന ഇളങ്കോവന്‍ രാവിലെ 10:15ന് ചെന്നൈയിലാണ് അന്തരിച്ചത്. 
 
ഈറോഡ് ഈസ്റ്റിലെ എംഎല്‍എ ആയിരുന്നു. മകന്‍ തിരുമകന്‍ മരിച്ച ഒഴിവില്‍ 2023 ജനുവരിയില്‍ നടന്ന ഉപതെരഞ്ഞെടുപ്പിലൂടെയാണ് എംഎല്‍എ ആയത്. 2019-ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ഏക ഡിഎംകെ സഖ്യ സ്ഥാനാര്‍ഥി ആയിരുന്നു. 

മകന്റെ മരണശേഷമാണ് ഇളങ്കോവന്‍ നിയമസഭയിലേക്ക് മത്സരിച്ച് ജയിച്ചത്. ഒരേ നിയമസഭയുടെ കാലയളവില്‍ മകനും അച്ഛനും മരിക്കുന്ന അപൂര്‍വതയാണിത്.വീണ്ടും അവിടെ ഉപതെരഞ്ഞെടുപ്പ് നടക്കും. 

ജയലളിതയുടെ വിമര്‍ശകന്‍ ആയി ശ്രദ്ധിക്കപ്പെട്ട നേതാവാണ് ഇളങ്കോവന്‍. ഗ്രൂപ്പിസം ശക്തമായ തമിഴ്‌നാട് കോണ്‍ഗ്രസില്‍ സമവായത്തിന്റെ വക്താവായി അദ്ദേഹം മാറി. നെഹ്റു കുടുംബത്തോട് അടുപ്പം പുലര്‍ത്തിയ നേതാവായിരുന്നു. 2014ല്‍ രാഹുല്‍ ഗാന്ധി ഇളങ്കോവനെ പിസിസി അധ്യക്ഷന്‍ ആക്കി. എ കെ ആന്റണി സമിതിയുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്നായിരുന്നു നിയമനം. കോണ്‍ഗ്രസിന് അധികാരത്തില്‍ പങ്ക് വേണമെന്ന് ഇളങ്കോവന്‍ ആവശ്യപ്പെട്ടത് കരുണാനിധിയെ ചൊടിപ്പിച്ചത് വലിയ വാര്‍ത്തയായിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'പാതി കഴിച്ചതിന്റെ അവശിഷ്ടം, വലിച്ചുവാരിയിട്ട് മാലിന്യം', പുത്തൻ സ്ലീപ്പർ വന്ദേഭാരതിലെ ദൃശ്യങ്ങൾ, രൂക്ഷ വിമർശനം
യൂട്യൂബിൽ നിന്ന് ലഭിച്ചതെന്ന് പ്രതിയുടെ മൊഴി; വാളയാറിൽ യൂട്യൂബർ പൊലീസ് പിടിയിൽ; പരിശോധനയിൽ 1.18 കോടി രൂപ പിടികൂടി