
ചണ്ഡിഗഡ്: പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പാർട്ടിയ മുൻ എംഎൽഎ ബൽദേവ് കുമാർ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടി. ഒരു മാസത്തിലേറെയായി ഇദ്ദേഹം ഭാര്യ ഭാവനയും രണ്ട് കുട്ടികളുമായി പഞ്ചാബിലെ ഖന്നയിൽ ഭാര്യാപിതാവിന്റെ വീട്ടിലാണ് താമസം. മൂന്ന് മാസത്തെ വീസയില്‍ ഓഗസ്റ്റ് 12-നാണ് ബൽദേവ് ഇന്ത്യയില്‍ എത്തിയത്. ന്യൂനപക്ഷങ്ങൾക്ക് പാക്കിസ്ഥാൻ സുരക്ഷിത സ്ഥലമല്ലെന്നും അവകാശങ്ങൾ നിഷേധിക്കപ്പെടുകയാണെന്നും ബൽദേവ് ആരോപിച്ചു. അതിക്രമങ്ങളും ആളുകളെ ലക്ഷ്യംവച്ചുള്ള കൊലപാതകങ്ങളും വർധിച്ചിരിക്കുന്നു- അദ്ദേഹം പറഞ്ഞു.
ഖൈബർ പഖ്തുൻഖ്വയിലെ സംവരണ മണ്ഡലമായ ബരികോട്ടിൽനിന്നുള്ള എംഎൽഎയായിരുന്നു ബൽദേവ്. പാക്കിസ്ഥാനിലേക്ക് താൻ തിരിച്ചുപോകില്ലെന്നാണ് ബൽദേവിന്റെ നിലപാട്. അതേസമയം, അദ്ദേഹത്തിന്റെ ഭാര്യയേയും മക്കളേയും മുമ്പുതന്നെ ഖന്നയിലെത്തിച്ചിരുന്നു.
തന്റെ സഹോദരങ്ങൾ അവിടെയാണ്. നിരവധി സിക്ക്, ഹിന്ദു കുടുംബങ്ങൾ ഇന്ത്യയിലേക്ക് വരാൻ ആഗ്രഹിക്കുന്നുണ്ട്. അവിടെ ഒരു ബഹുമാനവും ന്യൂനപക്ഷങ്ങൾക്ക് ലഭിക്കില്ല. നിർബന്ധിച്ച് മതപരിവർത്തനം നടത്തുന്ന കേസുകളുണ്ടാകുന്നുണ്ട്. ഇത്തരത്തിൽ നടക്കാൻ പാടില്ലാത്തതാണ്. അടുത്തിടെയാണ് സിക്ക് പെൺകുട്ടിയെ മുസ്ലിം വിഭാഗത്തിലേക്ക് മതംമാറിയ സംഭവം പുറത്തുവന്നത്- ബൽദേവ് പറയുന്നു.
ഇമ്രാൻ ഖാനിൽ തനിക്ക് വിശ്വാസമുണ്ടായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷവും ഒന്നും നടന്നില്ല- ബൽദേവ് കൂട്ടിച്ചേർത്തു. തനിക്ക് പാക്കിസ്ഥാനിലേക്ക് മടങ്ങി പോകേണ്ടെന്നും ഇന്ത്യയില്‍ രാഷ്ട്രീയ അഭയം നൽകണമെന്നുമാണ് ബാല്‍ദേവ് ആവശ്യപ്പെടുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam