
ദില്ലി: പരീക്ഷ ക്രമക്കേട് അടക്കമുള്ള വിഷയങ്ങൾ ഉയർത്തി പാർലമെന്റ് ഇന്നും പ്രതിപക്ഷം സ്തംഭിപ്പിക്കും. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് സിജെപി നടത്തുന്ന സമരത്തെ പൊലീസ് കൈകാര്യം ചെയ്‌ത രീതിക്കെതിരെ കടുത്ത പ്രതിഷേധം ഉയർത്തും. അയോധ്യ സംഭാവന കൊള്ളയിൽ ചർച്ച വേണമെന്ന നിലപാടും ഉയർത്തും. കോൺഗ്രസും, സമാജ് വാദി പാർട്ടിയും തൃണമൂൽ കോൺഗ്രസും ചർച്ചയാവശ്യപ്പെടും. അയോധ്യക്ഷേത്രകൊള്ളയിലും നിലപാട് കടുപ്പിക്കും. അതേസമയം, വന്ദേമാതരത്തെ അവഹേളിക്കുന്നത് കുറ്റകരമാക്കുന്നതടക്കമുള്ള സുപ്രധാന ബില്ലുകൾ ഇന്ന് സഭയിലെത്തിയേക്കാനാണ് സർക്കാർ ശ്രമിക്കുക. പ്രതിപക്ഷത്തിൻ്റെ അമ്പലക്കള്ളൻ മുദ്രാവാക്യത്തിൽ അതൃപ്‌തി അറിയിച്ച് സ്പീക്കർ രംഗത്തെത്തി. സഭയുടെ സുഗമമായ നടത്തിപ്പിന് തുടക്കത്തിലേ കക്ഷിനേതാക്കളെ സ്പീക്കർ കണ്ടേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam